Film News

'അതുല്യ പ്രതിഭകൾക്കൊപ്പം', മോഹന്‍ലാല്‍, നെടുമുടി വേണു, കലാമണ്ഡലം ഗോപി ആശാന്‍; ആറാട്ടിലെ ​ഗാനരം​ഗമെന്ന് ബി ഉണ്ണികൃഷ്ണൻ

അതുല്യ പ്രതിഭകൾക്കൊപ്പമുള്ള 'ആറാട്ടി'ലെ ​ചിത്രം പങ്കുവെച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. മോഹന്‍ലാല്‍, നെടുമുടി വേണു, കലാമണ്ഡലം ഗോപി ആശാന്‍ എന്നിവർക്കൊപ്പമുളള ചിത്രമാണ് ഏറെ സന്തോഷമെന്ന കുറിപ്പോടെ സംവിധായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 'പുലിമുരുകന്' ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'ആറാട്ട്'. മോഹൻലാൽ മാസ് ആക്ഷന്‍ ഹീറോയായി എത്തുന്ന ചിത്രം കോമഡി ആക്ഷൻ ഡ്രാമ ഴോണറിലാണ് ഒരുങ്ങുന്നത്.

‘ഈ മൂന്ന് അതുല്യ പ്രതിഭകള്‍ ഒരുമിക്കുന്ന ​ഗാനരം​ഗം ച്ത്രീകരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമെന്നാണ് ഉണ്ണികൃഷ്ണന്‍ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ‘ദേവാസുരം’, ‘ആറാം തമ്പുരാന്‍’, ‘നരസിംഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും വരിക്കാശ്ശേരിമനയിൽ ചിത്രീകരണത്തിനായെത്തുന്നു എന്ന പ്രത്യേകതയും ആറാട്ടിനുണ്ട്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടി'ല്‍ മോഹന്‍ലാലിന്റെ നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. സ്റ്റെഫി സേവ്യര്‍ ആണ് കോസ്റ്റിയൂംസ്. ബി.കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരാണ് ഗാനരചന. 'ദൃശ്യം രണ്ടാം ഭാ​ഗത്തിനും 'മരയ്ക്കാറി'നും ശേഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് പുരോഗമിക്കുകയാണ്. പാലക്കാടിന് പുറമെ ഹൈദ്രബാദും ചിത്രത്തിന് ലൊക്കേഷനാകുന്നു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT