Film News

ബച്ചനും ബസുവും, കോട്യാധിപതി ഏറ്റെടുക്കാന്‍ പുനീതിനുള്ള കാരണം

കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിതവിയോഗത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് സിനിമാലോകം. കന്നഡയിലെ വിജയനായകനായി തിളങ്ങി നില്‍ക്കുമ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് പുനീത് രാജ്കുമാറിന്റെ മരണം.

കോട്യാധിപതി എന്ന ഗെയിം ഷോയുടെ അവതാരകനായും ശ്രദ്ധേയനായിരുന്നു പുനീത് രാജ്കുമാര്‍.

എന്തുകൊണ്ട് ക്രോര്‍പതി അവതാരകനായി എന്ന ഭരദ്വാജ് രംഗന്റെ ചോദ്യത്തിന് പുനീത് നല്‍കിയ മറുപടി ഇതായിരുന്നു '' എന്റെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളായ അമിതാബ് ബച്ചന്‍ സര്‍ കോന്‍ ബനേഗ ക്രോര്‍പതിയുടെ അവതാരകനാണ് എന്ന ഒറ്റക്കാരണം കൊണ്ടാണ് കന്നഡ പതിപ്പായ കന്നഡഡ കോട്യധിപതി ഞാന്‍ ഏറ്റെടുത്തത്.

തുടക്കത്തില്‍ നല്ല പേടിയുണ്ടായിരുന്നു. എന്നാല്‍ പിന്നീടെനിക്ക് പ്രിയപ്പെട്ട ഷോ ആയി കോടീശ്വരന്‍. കുട്ടിക്കാലത്ത് ക്വിസ് ഷോകളിലൂടെ സിദ്ധാര്‍ത്ഥ് ബസുവിനോട് കടുത്ത ആരാധന ഉണ്ടായിരുന്നു. അദ്ദേഹത്തോട് അടുത്ത് ഇടപഴകാനുള്ള സുവര്‍ണാവസരം എന്ന നിലക്ക് കൂടിയാണ് ഞാന്‍ ക്രോര്‍പതി കന്നഡ പതിപ്പിനെ കണ്ടത്.'' എന്നായിരുന്നു പുനീതിന്റെ മറുപടി.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT