Film News

'ഏജന്റിന്റെ പരാജയം ന്യായീകരിക്കുന്നില്ല'; ക്ഷമ ചോദിച്ച് നിര്‍മ്മാതാവ് അനില്‍ സുങ്കര

അഖില്‍ അക്കിനേനിയും മമ്മൂട്ടിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ബിഗ് ബജറ്റ് തെലുങ്ക് ചിത്രം ഏജന്റിന്റെ ബോക്‌സ് ഓഫീസ് തകര്‍ച്ച അംഗീകരിച്ച് നിര്‍മാതാക്കളിലൊരാളായ അനില്‍ സുങ്കര. പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന ട്വീറ്റ് ചെയ്ത് നിര്‍മാതാവ് അനില്‍ സുങ്കര വിശ്വാസമര്‍പ്പിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും കുറിച്ചു.

ഏജന്റ് ഒരു വലിയ പരിശ്രമം വേണ്ടതാണെന്ന് അറിഞ്ഞിട്ടും, കീഴടക്കാന്‍ ശ്രമിച്ചു തോറ്റു പോയതാണ്. സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകാതെ ഷൂട്ട് തുടങ്ങി. കൊവിഡ് അടക്കം ഒരുപാട് പ്രശ്‌നങ്ങള്‍ വഴിയില്‍ വന്നിരുന്നു, എങ്കിലും ന്യായീകരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. പറ്റിയ അബദ്ധങ്ങളില്‍ നിന്ന് പാഠം പഠിച്ച് അടുത്ത തവണ ഇതാവര്‍ത്തിക്കാതിരിക്കാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കുമെന്നും ട്വീറ്റില്‍ പറയുന്നു. യാത്രയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് ഏജന്റ്.

'ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവരോടും മാപ്പു ചോദിക്കുന്നു. കഠിനാധ്വാനം കൊണ്ടും കൃത്യമായ പ്ലാനിങ് കൊണ്ടും ഇനി വരാനുള്ള പ്രോജെക്ട്‌സില്‍ ഈ നഷ്ടം നികത്തും'
- അനില്‍ സുങ്കര

പുതുമുഖ താരം സാക്ഷി വൈദ്യയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് റസൂല്‍ എല്ലൂരും, ജോര്‍ജ് സി വില്യംസുമാണ്. ഹിപ് ഹോപ് തമിഴയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് അടിയുകയായിരുന്നു.

സ്ത്രീ കഥാപാത്രങ്ങളെ എഴുതുന്നതിന് പ്രചോദനം എന്റെ ചേച്ചിമാർ: മാരി സെൽവരാജ്

Its not just an Announcement - Its a Statement; ക്യൂബ്സ് എന്റർടെയ്ൻമെന്റസിനൊപ്പം മമ്മൂട്ടി

തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലുണ്ടായത് വലിയ കുറ്റകൃത്യം, ഒറ്റപ്പെട്ട വിഷയമല്ല; എം.ഗീതാനന്ദന്‍ അഭിമുഖം

'ആശാനി'ലെ ആശാനായി ഇന്ദ്രൻസ്; സിനിമയുടെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

'ഓരോ ദിവസവും നാല് മണിക്കൂറിലധികം എടുത്താണ് ആ മേക്കപ്പ് ഒരുക്കിയത്'; ‘തീയേറ്റർ’ പ്രോസ്തറ്റിക് മേക്കപ്പ് വീഡിയോയുമായി സേതു

SCROLL FOR NEXT