Film News

'തളരാത്ത സ്ത്രീ സമൂഹത്തിന്റെ പ്രതീകമാണ് ഇവർ'; പുഷ്പവതി, ഉർവശി, സാന്ദ്രാ തോമസ്, ശ്വേത എന്നിവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് WCC

പുഷ്പവതി, ഉർവശി, സാന്ദ്രാ തോമസ്, ശ്വേതാ മേനോൻ എന്നിവർക്ക് ഐക്യദാര്‍ഢ്യവുമായി വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). 'മാറ്റം നാളെയല്ല, ഇന്ന് നമുക്കിടയില്‍ എത്തിയിരിക്കുന്നു' എന്ന തലക്കെട്ടില്‍ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഡബ്ല്യുസിസി അഭിവാദ്യങ്ങളര്‍പ്പിച്ചത്. വ്യത്യസ്ത വെല്ലുവിളികളോട് അസാമാന്യ ധൈര്യത്തോടെ പ്രതികരിച്ചിരിക്കുന്ന സ്ത്രീകളാണ് ഇവര്‍. തങ്ങളുടെ കരിയറിലും വ്യക്തിപരമായും നേരിടുന്ന പോരാട്ടങ്ങളില്‍ നിശബ്ദരായി നില്‍ക്കാതെ ശക്തരായി മുന്നോട്ട് പോകുന്ന തളരാത്ത സ്ത്രീ സമൂഹത്തിന്റെ പ്രതീകമാവുകയാണ് ഇവരെല്ലാം എന്ന് ഡബ്ല്യുസിസിയുടെ പോസ്റ്റിൽ കുറിച്ചു.

ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മാറ്റം ‘നാളെ’യല്ല, ‘ഇന്ന്’ നമുക്കിടയിൽ എത്തിയിരിക്കുന്നു.

കേരള ഫിലിം പോളിസി കോൺക്ലേവിലും അതിനു ശേഷമുള്ള ദിവസങ്ങളിലും, മലയാള സിനിമയിലെ പുതിയ സ്ത്രീ- ദളിത് സംവിധായകരുടെ സിനിമപരിചയത്തെ സൂചിപ്പിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങളിലൂടെ അടൂര്‍ ഗോപാലകൃഷ്ണൻ, തന്റെ സവർണ്ണ-ജാതീയ- ലിംഗഭേദ വീക്ഷണം ജനമദ്ധ്യത്തിൽ വീണ്ടും തുറന്ന് കാണിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയിൽ അതിനെതിരെ പ്രതികരിച്ച സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർപേഴ്സൺ കൂടിയായ പ്രശസ്ത ഗായിക പുഷ്പവതിയെക്കുറിച്ച് അപമാനകരമായ പ്രസ്താവനകൾ നടത്തിയതിലൂടെ തന്റെ പുരുഷാധിപത്യ -ദളിത്‌വിരുദ്ധ നിലപാടുകൾ അടൂർ സംശയലേശമെന്യേ ഉറപ്പിച്ചിരിക്കുകയാണ്.

അടൂരിന്റെ ഈ സമീപനത്തെയും നിലപാടിനെയും WCC അതിശക്തമായി അപലപിക്കുന്നു. സ്ത്രീകളെയും അരികുകളിൽ ജീവിക്കുന്നവരെയും പുറം തള്ളുന്ന വരേണ്യ ആണധികാരത്തിനെതിരെ നിർഭയമായി ശബ്ദമുയർത്തിയ പുഷ്പവതിയെ പൂർണ്ണമായി പിന്തുണക്കുന്നു.

ഒപ്പം മലയാള സിനിമയിൽ സ്വന്തമായ അഭിപ്രായങ്ങളുമായി തല ഉയർത്തി നിൽക്കുന്ന ഉർവശിയെയും, സാന്ദ്ര തോമസിനെയും അഭിനന്ദിക്കുന്നു; മലയാള സിനിമാലോകത്തിനു അഭിപ്രായവ്യത്യാസങ്ങൾ പറയുന്ന ഈ സ്ത്രീ ശബ്ദങ്ങൾ അന്യമാണ്! പ്രഗത്ഭ നടി ഉർവശി ഏറ്റുമുട്ടുന്നത് കേന്ദ്ര ഗവണ്മെന്റിന്റെ സിനിമ അവാർഡ് നിർണയ തീരുമാനത്തിനെതിരെയാണ്‌, സ്ത്രീകൾ അധികം കടന്നുവരാത്ത മേഖലയിൽ നിന്നു പ്രോഡ്യൂസറായി ശ്രദ്ധേയയായ സാന്ദ്രതോമസ് സംഘടനയുടെ സ്ത്രീ വിരുദ്ധ നിലപാടുകൾക്ക് എതിരെയാണ് പടപൊരുതുന്നത്. ശ്വേത മേനോൻ അടക്കമുള്ള സിനിമസംഘടനകളുടെ മുൻ നിരയിലേക്ക് വരുന്ന സ്ത്രീകളോടും പുലർത്തിപ്പോരുന്ന നിലപാടുകളെയും WCC അപലപിക്കുന്നു.

വ്യത്യസ്ത വെല്ലുവിളികളോട് അസാമാന്യ ധൈര്യത്തോടെ പ്രതികരിച്ചിരിക്കുന്ന സ്ത്രീകളാണ് ഇവർ. തങ്ങളുടെ കരിയറിലും വ്യക്തിപരമായും നേരിടുന്ന പോരാട്ടങ്ങളിൽ നിശബ്‍ദരായി നിൽക്കാതെ ശക്തരായി മുന്നോട്ട് പോകുന്ന തളരാത്ത സ്ത്രീ സമൂഹത്തിന്റെ പ്രതീകമാവുകയാണ് ഇവരെല്ലാം. ഈ പോരാട്ടങ്ങൾക്ക് WCC യുടെ അഭിവാദ്യങ്ങൾ!

'അഭിനയിക്കാന്‍ ആര്‍ക്കാണ് സഹോദരാ ഇഷ്ടമല്ലാത്തത്..' സുമതി വളവില്‍ തന്നെ കാസ്റ്റ് ചെയ്തതതിനെക്കുറിച്ച് അഭിലാഷ് പിള്ള

കൃഷാന്തിന്‍റെ സംഭവ വിവരണം നാലര സംഘം വെബ് സീരീസുകളുടെ സീന്‍ മാറ്റും: വിഷ്ണു അഗസ്ത്യ

ഒറ്റ രാത്രിയിൽ സംഭവിച്ചത്; ത്രില്ലടിപ്പിച്ച് 'കാഷ്വാലിറ്റി' ഷോർട്ട് ഫിലിം

കിങ്ഡത്തിലെ ഇന്‍ട്രോ സീനില്‍ എനിക്ക് കോണ്‍ഫിഡന്‍സ് തന്നത് വിജയ് സേതുപതിയുടെ ആ പെര്‍ഫോമന്‍സ്: വെങ്കിടേഷ്

ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴാണ് 'സിനിമ കൊള്ളാലോ' എന്ന് തോന്നിയത്: ഹരിശ്രീ അശോകന്‍

SCROLL FOR NEXT