Film News

ഈ ജീനിയസിനൊപ്പം സിനിമ ചെയ്യണം, ലിജോ പെല്ലിശേരിയെക്കുറിച്ച് മനോജ് ബാജ്‌പേയി

THE CUE

ലിജോ ജോസ് പെല്ലിശേരിയെ ജീനിയസ് എന്ന് വിശേഷിപ്പിച്ച് ബോളിവുഡ് താരം മനോജ് ബാജ്‌പേയി. ലിജോ ജോസ് പെല്ലിശേരിക്കൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹവും മനോജ് ബാജ്‌പേയി പങ്കുവയ്ക്കുന്നു. അങ്കമാലി ഡയറീസ്, ഈ മ യൗ, ജല്ലിക്കട്ട് എന്നീ സിനിമകളെക്കുറിച്ച് പരാമര്‍ശിച്ചാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ബോളിവുഡിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായ ബാജ്‌പേയിയുടെ പ്രതികരണം.

ലിജോ പെല്ലിശേരിയുടെ പുതിയ ചിത്രമായ ജല്ലിക്കട്ട് ബോളിവുഡിലും ചര്‍ച്ചയായിരുന്നു. അനുരാഗ് കശ്യപ്, ബിജോയ് നമ്പ്യാര്‍ തുടങ്ങിയവര്‍ സിനിമയെ പ്രശംസിച്ച് നേരത്തെ രംഗത്ത് വന്നിരുന്നു. ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ജല്ലിക്കട്ട് ഗോവാ രാജ്യന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലുണ്ട്. . 2018ല്‍ ഗോവയില്‍ ഈ മ യൗ എന്ന സിനിമ മികച്ച സംവിധാനത്തിനും മികച്ച അഭിനയത്തിനും അവാര്‍ഡുകള്‍ നേടിയിരുന്നു. മുംബൈയില്‍ നിന്ന് ലിജോയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മനോജ് ബാജ്‌പേയി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്.

രണ്ട് ദേശീയ അവാര്‍ഡുകള്‍ നേടിയ മനോജ് ബാജ്‌പേയി ആമസോണ്‍ പ്രൈമിന് വേണ്ടി ഫാമിലി മാന്‍ എന്ന വെബ് സീരീസിലും അഭിനയിച്ചിരുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT