Film News

ജനപക്ഷം ബെന്നിയെ ട്രോളി സാബുമോന്‍, 'തല ഇടിച്ച് ചിതറി മരിച്ചേനെ'

വൈറ്റില മേല്‍പ്പാലത്തിലൂടെയുള്ള യാത്രയുടെ വീഡിയോ പങ്കുവെച്ച് നടന്‍ സാബുമോന്‍. മേല്‍പാലത്തിലൂടെ ഉയരമുള്ള വാഹനങ്ങള്‍ പോകുമ്പോള്‍ മെട്രോ ഗര്‍ഡറില്‍ തട്ടുമെന്ന് പ്രചരിപ്പിച്ച ബെന്നി ജോസഫ് ജനപക്ഷം അടക്കമുള്ളവരെ ട്രോളിക്കൊണ്ടുള്ളതാണ് സാബുമോന്റെ വീഡിയോ.

മേല്‍പ്പാലത്തിലൂടെ യാത്ര ചെയ്തപ്പോള്‍ 'തലനാരിഴ'യ്ക്കാണ് രക്ഷപ്പെട്ടതെന്ന് വീഡിയോയില്‍ സാബുമോന്‍ പറയുന്നു. തല ഇടിച്ച് ചിതറി മരിച്ചേനെ, മുന്നറിയിപ്പ് തന്നതിന് വി ഫോറിന് നന്ദി. ഇനിയും ഇത്തരം മുന്നറിയിപ്പുമായി വരണേയെന്നും പരിഹസിച്ചുകൊണ്ട് പറയുന്നുണ്ട്. സുഹൃത്തുക്കളുമൊത്ത് കാറില്‍ സഞ്ചിരിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ പൊതുഗതാഗതത്തിന് തുറന്നുകൊടുത്തതിന് പിന്നാലെ മുഖ്യമന്ത്രി പങ്കുവെച്ച ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വൈറ്റില മേല്‍പ്പാലത്തില്‍ മെട്രോ ഗര്‍ഡറിന് കീഴിലൂടെ ഉയരം കൂടിയ കണ്ടെയ്‌നര്‍ ലോറി കടന്നുപോകുന്ന ചിത്രമായിരുന്നു മുഖ്യമന്ത്രി പങ്കുവെച്ചത്.

Vyttila Flyover Sabumon Troll

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT