Film News

വൈശാഖിന്റെ റോഡ് ത്രില്ലറില്‍ ഇന്ദ്രജിത്തും റോഷന്‍ മാത്യുവും അന്ന ബെന്നും, 'നൈറ്റ് ഡ്രൈവ്'

വൈശാഖിന്റെ പുതിയ സിനിമ 'നൈറ്റ് ഡ്രൈവ്' ചിത്രീകരണം തുടങ്ങി. ഇന്ദ്രജിത്ത്, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരാണ് റോഡ് ത്രില്ലര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീറ്റ പിന്റോ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അഭിലാഷ് പിള്ളയാണ് തിരക്കഥ. രണ്ട് വര്‍ഷം മുമ്പ് അഭിലാഷ് പിള്ള എഴുതി തീര്‍ത്ത കഥയാണിതെന്നും, അന്ന് ഈ സിനിമ ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും വൈശാഖ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഇത്രയും നാള്‍ കാത്തിരുന്ന തിരക്കഥാകൃത്തിനും, ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കും, അഭിനേതാക്കള്‍ക്കും നന്ദി പറയുന്നതായും വൈശാഖ് കുറിച്ചു.

ഷാജി കുമാറാണ് ഛായാഗ്രഹണം, മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് സംഗീതം രജിന്‍രാജ് ആണ്. എഡിറ്റിറ്റിങ് സുനില്‍ എസ്.പിള്ള.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT