Film News

പുലിമുരുകന് ശേഷം വൈശാഖ്-മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നു

മോഹന്‍ലാലിനെ നായകനാക്കി വീണ്ടും ചിത്രമൊരുക്കാന്‍ സംവിധായകന്‍ വൈശാഖ്. ബോക്‌സ് ഓഫീസ് ഹിറ്റായിരുന്ന പുലിമുരുകന് ശേഷമാണ് വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്.

പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതേസംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. പുലിമുരുകന് തിരക്കഥ എഴുതിയ ഉദയ്കൃഷ്ണ തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ എഴുതുന്നത്.

എറണാകുളത്ത് നവംബര്‍ 10ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് കാന്‍ ചാനല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'എലോണി'നു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണിത്.

100 കോടി ബജറ്റില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയുന്ന ആറാട്ട്, ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ജീത്തു ജോസഫിന്റെ ട്വല്‍ത്ത് മാന്‍, ഷാജി കൈലാസിന്റെ എലോണ്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസും, ജീത്തു ജോസഫിന്റെ ചിത്രം റാമുമാണ് ഇനി ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള മോഹന്‍ലാല്‍ ചിത്രങ്ങള്‍.

റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന നൈറ്റ് ഡ്രൈവാണ് വൈശാഖ് നിലവില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രം. സെപ്റ്റംബറിലാണ് നൈറ്റ് ഡ്രൈവിന്റെ ചിത്രീകരണം ആരംഭിച്ചത്. ഉണ്ണിമുകുന്ദന്‍ നായകനാവുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം ബ്രൂസ് ലീ, മമ്മൂട്ടി നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ ന്യൂയോര്‍ക് എന്നീ ചിത്രങ്ങളും വൈശാഖിന്റെതായി ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT