Film News

'യുദ്ധക്കളത്തിൽ യോദ്ധാവായി മോഹൻലാൽ' ; വൃഷഭ ആദ്യ ഷെഡ്യുൾ പൂർത്തിയായി

നന്ദകുമാര്‍ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ ആദ്യ ഷെഡ്യുൾ പൂർത്തിയായി. 2023 ജൂലൈ 22ന് ആരംഭിച്ച ചിത്രത്തിന്റെ ഷെഡ്യുളിൽ മോഹൻലാലിനൊപ്പം സഹതാരങ്ങളായ റോഷൻ മേക്ക, സഹ്‌റ എസ് ഖാൻ, ഷാനയ കപൂർ എന്നിവരുടെ രംഗങ്ങളും ചിത്രീകരിച്ചു. മൈസൂരിൽ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ പൂർത്തിയായത്. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസും ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂര്‍ സംയുക്തമായി ആണ് ചിത്രം നിര്‍മിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായിരിക്കും ഋഷഭ റിലീസിനെത്തുക. സിനിമയിൽ നിന്നുള്ള മോഹൻലാലിന്റെ ഒരു ചിത്രവും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. വാളുമായി നിൽക്കുന്ന ഒരു യോദ്ധാവിന്റെ രൂപത്തിലാണ് മോഹൻലാൽ പോസ്റ്ററിൽ ഉള്ളത്.

മൈസൂരിൽ സമാപിച്ച ഞങ്ങളുടെ ആദ്യ ഷെഡ്യൂളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ നേടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ടൈറ്റ് ഷൂട്ടിംഗ് ഷെഡ്യൂളിന്റെ ദൈനംദിന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്ത എന്റെ മുഴുവൻ പ്രൊഡക്ഷൻ ടീമിനും നന്ദി പറയുന്നെന്ന് സംവിധായകൻ നന്ദ കിഷോർ പറഞ്ഞു. പ്രധാന അഭിനേതാക്കളായ മോഹൻലാൽ സാർ, റോഷൻ, ഷാനയ, ശ്രീകാന്ത്, രാഗിണി എന്നിവർ തിരക്കേറിയ സമയപരിധികൾ നിറവേറ്റാൻ രാപ്പകലില്ലാതെ പ്രയത്നിച്ചു. പുലിമുരുകനു ശേഷം മോഹൻലാൽ സാറും പീറ്റർ ഹെയ്നും വീണ്ടുമൊന്നിക്കുന്നു എന്നതാണ് സിനിമയുടെ ഹൈലൈറ്റ്. വൃഷഭയ്ക്കായി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ സീക്വൻസുകളിൽ ഒന്ന് ഇരുവരും നടത്തിയെടുക്കുകയും ചെയ്‌തെന്നും നന്ദ കിഷോർ കൂട്ടിച്ചേർത്തു.

200 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ഇമോഷണല്‍ ഡ്രാമ ഴോണറില്‍പ്പെടുന്ന ഒരച്ഛനും മകനും ഇടയിലുള്ള ബന്ധം പശ്ചാത്തലമാക്കുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഇമോഷന്‍സിനും വി.എഫ്.എക്സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും. ചിത്രത്തിൽ എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസർ സ്ഥാനം കൈകാര്യം ചെയ്യുന്നത് മൂൺലൈറ്റ്, ത്രീ ബിൽബോർഡ്‌സ് ഔട്ട്‌സൈഡ് എബിംഗ്, മിസോറി തുടങ്ങിയ അക്കാദമി അവാർഡ് നേടിയ സിനിമകളിൽ എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസർ ആയിരുന്ന നിക്ക് തർലോ ആണ്. റോഷന്‍ മെക, ഷനായ കപൂർ, സഹ്‌റ എസ് ഖാൻ, സഞ്ജയ് കപൂർ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍ പാന്‍ ഇന്ത്യന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഋഷഭ.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT