Film News

'കശ്മീര്‍ ഫയല്‍സ് കണ്ടവരെ കുരയ്ക്കുന്ന പട്ടികളെന്ന് വിളിച്ചിരിക്കുന്നു': വിവേക് അഗ്നിഹോത്രി

കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ കുറിച്ച് നടന്‍ പ്രകാശ് രാജ് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. കശ്മീര്‍ ഫയല്‍സ് എന്ന ചെറിയ ചിത്രം അര്‍ബന്‍ നെക്‌സലുകള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് നല്‍കിയത്. ഇപ്പോള്‍ അവരില്‍ ഒരാള്‍ സിനിമ കണ്ടവരെ കുരയ്ക്കുന്ന പട്ടികളെന്ന് വിളിച്ചിരിക്കുന്നു എന്നാണ് വിവേക് പറഞ്ഞത്. ട്വിറ്ററിലായിരുന്നു പ്രതികരണം.

കശ്മീര്‍ ഫൈല്‍സ് എന്ന ചെറിയ സിനിമ അര്‍ബന്‍ നക്‌സലുകള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് നല്‍കിയത്. ഇപ്പോള്‍ അവരില്‍ ഒരാള്‍ സിനിമ റിലീസ് ചെയ്ത് ഒരു വര്‍ഷത്തിന് ശേഷവും അസ്വസ്തനാണ്. കശ്മീര്‍ ഫയല്‍സ് കണ്ടവരെ കുരയ്ക്കുന്ന പട്ടികള്‍ എന്ന് വിളിച്ചിരിക്കുന്നു. പിന്നെ മിസ്റ്റര്‍ അന്ധകാര്‍ രാജ് എനിക്ക് എങ്ങനെയാണ് ഭാസ്‌കര്‍ കിട്ടുക, അവന്‍/അവള്‍ നിങ്ങളുടെയാണ് എന്നന്നേയ്ക്കും.
വിവേക് അഗ്നിഹോത്രി

മാതൃഭൂമി നടത്തിയ അക്ഷരോത്സവം പരിപാടിയില്‍ സംസാരിക്കവെയാണ് പ്രകാശ് രാജ് കശ്മീര്‍ ഫയല്‍സിനെ കുറിച്ച് സംസാരിച്ചത്. 'കശ്മീര്‍ ഫയല്‍സ് എന്ന സിനിമ വെറും അസംബന്ധമാണ്. നാണക്കേട് എന്താണ് എന്ന് വെച്ചാല്‍ അന്താരാഷ്ട്ര ജൂറി സിനിമയെ വിമര്‍ശിച്ചു എന്നതാണ്. പക്ഷെ അതിന്റെ സംവിധായകന്‍ ഇപ്പോഴും പറയുന്നത് എന്താണ് എനിക്ക് ഓസ്‌കാര്‍ കിട്ടാത്തത് എന്നാണ്. അയാള്‍ക്ക് ഓസ്‌കാര്‍ അല്ല ഭാസ്‌കര്‍ പോലും കിട്ടില്ല. കാരണം പുറത്ത് ബോധമുള്ള മാധ്യമങ്ങളുണ്ട്. ഇവിടെ നിങ്ങള്‍ക്ക് പ്രൊപ്പഗാണ്ട സിനിമ ചെയ്യാം. പക്ഷെ എല്ലാവരെയും അങ്ങനെ പറ്റിക്കാനാവില്ല', എന്നാണ് പ്രകാശ് രാജ് പറഞ്ഞത്.

അതോടൊപ്പം പത്താന്‍ സിനിമയ്ക്ക് എതിരെ നടന്ന നിരോധന ആഹ്വാനങ്ങളെ കുറിച്ചും പ്രകാശ് രാജ് സംസാരിച്ചിരുന്നു. 'ഷാരൂഖ് ഖാന്റെ പത്താന്‍ ബാന്‍ ചെയ്യണം എന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ പത്താന്‍ ബോക്സ് ഓഫീസില്‍ 700 കോടിയാണ് നേടിയത്. പത്താന്‍ ബാന്‍ ചെയ്യാന്‍ നടന്ന മണ്ടന്‍മാര്‍ക്ക് മോദിയെ കുറിച്ചുള്ള സിനിമയ്ക്ക് 30 കോടി പോലും നേടിക്കൊടുക്കാനായില്ല. അവര്‍ വെറുതെ കുരയ്ക്കുകയാണ്, കടിക്കുകയില്ല. അവര്‍ ശബ്ദമലിനീകരണം ആണ്', എന്നാണ് പറഞ്ഞത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT