Film News

നടൻ വിവേകിന് ഹൃദയാഘാതം; നില അതീവ ഗുരുതരം

പ്രശസ്ത തമിഴ് സിനിമ നടൻ വിവേകിനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടൻ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വിവേക് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു.

അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ് വിവേക് . സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം തേടിയെത്തിയിട്ടുണ്ട്.'മനതിൽ ഉരുതി വേണ്ടും' എന്ന സിനിമയിലൂടെയായിരുന്നു തമിഴ് സിനിമയിലേക്കുള്ള വിവേകിന്റെ അരങ്ങേറ്റം.

2019ൽ പുറത്തിറങ്ങിയ വെള്ളൈ പൂക്കൾ എന്ന സിനിമയിലെ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. ഇന്ത്യൻ 2വാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT