Film News

‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’, കഥകളും ചിത്രങ്ങളും ചേര്‍ത്ത് വിസ്മയ മോഹന്‍ലാലിന്റെ പുസ്തകം 

THE CUE

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനെ അഭിനേതാവായും സഹസംവിധായകനായുമെല്ലാം മലയാള സിനിമയും പ്രേക്ഷകരും കണ്ടിട്ടുണ്ട്, അതുകൊണ്ട് തന്നെ താരപുത്രിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു. അഭിനയത്തിലേക്കല്ലെങ്കിലും വിസമയ മോഹന്‍ലാലും ഒരു പ്രധാനപ്പെട്ട കാര്യം പ്രേക്ഷകരെ അറിയിച്ചു കഴിഞ്ഞു. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് പുസ്‌കമൊരുക്കുകയാണ് വിസ്മയ. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നാണ് പുസ്തകത്തിന്റെ പേര്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വിസ്മയ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാലതാരമായി അഭിനയ രംഗത്തെത്തിയ പ്രണവ്, ആദി എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവ് നടത്തിയത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അതിഥി വേഷത്തിലെത്തിയെ പ്രണവിന്റെ അടുത്ത ചിത്രം വിനീത് ശ്രീനിവാസന്റെ ഹൃദയമാണ്.

പ്രണവിന് പിന്നാലെ വിസ്മയയുടെ സിനിമാ അരങ്ങേറ്റം എപ്പോഴാകുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഇതിനിടെയാണ് താരപുത്രി പുതിയ വാര്‍ത്ത പങ്കുവെച്ചത്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT