Film News

അവസാനം ഞാന്‍ ഹൃദയം കണ്ടു, പറയാന്‍ വാക്കുകളില്ല: വിസ്മയ മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തെ പ്രശംസിച്ച് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍. പറയാന്‍ വാക്കുകളില്ലെന്നും അഭിമാനം തോന്നുന്നുവെന്നും വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

'അവസാനം ഞാന്‍ സിനിമ കണ്ടു. പറയാന്‍ വാക്കുകളില്ല. എന്തൊരു മനോഹരമായ യാത്ര. അതിസുന്ദരം. ചിത്രത്തിലെ എല്ലാം ഇഷ്ടപ്പെട്ടു. സിനിമയ്ക്ക് പിന്നില്‍ എല്ലാവരുടെയും ഹൃദയത്തിന്റെ പങ്കുണ്ട്. അത് കാണാനുമുണ്ട്. അഭിമാനം തോന്നുന്നു.' വിസ്മയ മോഹന്‍ലാല്‍

ജനുവരി 21നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. റിലീസിന് പിന്നാലെ ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഹൃദയം പ്രണവ് മോഹന്‍ലാലിന്റെ സോളോ ഹിറ്റാണെന്ന് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യവും അഭിപ്രായപ്പെട്ടിരുന്നു. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT