Film News

പ്രേമലു എനിക്ക് വളരെ പ്രധാനപ്പെട്ട സിനിമ, സിനിമയിലെ ട്രാക്കുകൾ എല്ലാം ഫേവറിറ്റ്: വിഷ്ണു വിജയ്

പ്രേമലു തന്റെ കരിയറിലെ ഏറെ പ്രധാനപ്പെട്ട സിനിമയെന്ന് സംഗീത സംവിധായകൻ വിഷ്ണു വിജയ്. ഒരു ഫ്ലൂട്ടിസ്റ്റ് എന്ന് അറിയപ്പെടുമ്പോഴാണ് താൻ ഏറെ സന്തോഷവാനാകുന്നത്. ചിത്രത്തിലെ ഫ്ലൂട്ട് പോർഷൻസ് കൊള്ളാം എന്ന് പ്രേക്ഷകർ പറയുന്നത് തന്നിൽ ഏറെ സന്തോഷം ഉളവാക്കിയിട്ടുണ്ടെന്നും വിഷ്ണു വിജയ് പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്ന വിഷ്ണു വിജയ്.

'വിഷ്ണു വിജയ് എന്ന കംപോസർ എന്ന് പറയുമ്പോൾ ആളുകൾക്ക് പെട്ടെന്ന് ഓർമ്മ വരിക പ്രേമലുവും അമ്പിളിയും തല്ലുമാലയും ഗപ്പിയുമൊക്കെ ആയിരിക്കും. പ്രേമലു എനിക്ക് വളരെ പ്രധാനപ്പെട്ട സിനിമയാണ്. പ്രേമലുവിലെ ചലോ ഹൈദരാബാദ്, ഹാർട്ട് ബ്രേക്ക് ട്രാക്ക്... ഇതെല്ലാം എനിക്ക് ഏറെ ഫേവറിറ്റാണ്. ഞാൻ ഏറ്റവും അധികം സന്തോഷവാനാകുന്നത് ഫ്ലൂട്ടിസ്റ്റ് എന്ന് അറിയപ്പെടുമ്പോഴാണ്. പ്രേമലുവിലെ ഫ്ലൂട്ട് പോർഷൻസ് കൊള്ളാം എന്ന് കേൾക്കുമ്പോൾ എന്റെ ഉള്ളിലെ രാവിലെ തൊട്ട് വൈകുന്നേരം വരെ അലഞ്ഞുകൊണ്ടിരുന്ന പയ്യൻ ഹാപ്പിയാകും. അതുകൊണ്ട് പ്രേമലു എനിക്ക് ഏറെ പ്രധാനപ്പെട്ട സിനിമയാണ്,' വിഷ്ണു വിജയ് പറഞ്ഞു.

ഗപ്പി എന്ന സിനിമയിലൂടെയാണ് വിഷ്ണു വിജയ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കി. പിന്നീട് അമ്പിളി , തല്ലുമാല , സുലൈഖ മന്‍സില്‍ , ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളിലും സംഗീതം ചെയ്തു. വിഷ്ണുവിന്റെ ആരാധികേ , നെഞ്ചകമേ , തനിയെ , ഓളെ മെലഡി , ഹാലാകെ മാറുന്നേ എന്നീ പാട്ടുകളെല്ലാം സിനിമാപ്രേമികളുടെ പ്രിയപ്പെട്ട പാട്ടുകളാണ്.

സംവിധാനം രഞ്ജൻ പ്രമോദ്, നിർമ്മാണം കാവ്യ ഫിലിം കമ്പനി; ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

ഫ്രാന്‍സിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും ജനകീയ ചെറുത്തുനില്‍പ്പുകളുടെ രാഷ്ട്രീയ മനഃശാസ്ത്രവും

സുധീര്‍ യദുവന്‍ഷി, മംമ്ത ശർമ്മ, വെങ്കായോ; പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

‘ഒറിജിനൽ’ ക്യാമ്പസ് ആവേശം; രാജഗിരി കോളേജിൽ വ്യത്യസ്തമായ ട്രെയിലർ ലോഞ്ച്, ‘ഒറിജിനൽ’ ഉടൻ തിയറ്ററുകളിലേക്ക്

ഞങ്ങള്‍ ജീവിച്ച ജീവിതങ്ങള്‍: മാനസികാരോഗ്യദിനവും അനുഭവജ്ഞരുടെ പങ്കാളിത്തവും

SCROLL FOR NEXT