Film News

വിഷ്ണു ഉണ്ണികൃഷ്ണന്റെ 'കുറി' നാളെ തിയേറ്ററുകളിലേക്ക്

വിഷ്ണു ഉണ്ണികൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി കെ.ആര്‍.പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കുറി' നാളെ തിയേറ്ററുകളിലേക്ക്. കൊക്കേഴ്സ് മീഡിയ & എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിൽ സിയാദ് കൊക്കറാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്.

കഴിഞ്ഞ ദിവസം 'കുറി' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തില്‍ നിർമ്മാതാവ് സിയാദ് കൊക്കർ ഓപ്പണിംഗ് ദിവസം മുതല്‍ ഒരാഴ്ച്ചയോളം മള്‍ട്ടിപ്ലക്‌സ് ഒഴികെയുള്ള തിയേറ്ററുകളില്‍ നേരിട്ടെത്തി മൂന്ന് പേരില്‍ കൂടുതല്‍ ആളുകള്‍ക്കുള്ള ടിക്കറ്റ് എടുത്താല്‍ 50 ശതമാനം ഇളവ് ലഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 'കുറി' സാമ്പത്തികമായി തിയേറ്ററില്‍ വിജയിക്കുകയാണെങ്കില്‍ ആദ്യത്തെ ആഴ്ച്ചയില്‍ തനിക്കുണ്ടാകുന്ന 50 ശതമാനം നഷ്ടം സിനിമ മേഖലയ്ക്ക് വേണ്ടി ത്യാഗം ചെയ്യുമെന്നും സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു.

ത്രില്ലർ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തിൽ സുരഭി ലക്ഷ്‌മി, അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് സി പിള്ളയാണ്. എഡിറ്റിങ് - റഷിന്‍ അഹമ്മദ്.

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT