Film News

'വിജയേട്ടന്‍ വരുന്നതിന് മുന്നേ ഞാന്‍ കഥ കേട്ടതാണ്'; കള്ളനും ഭഗവതിയിലേക്കെത്തിയതിനെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍

വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ, മോക്ഷ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് കള്ളനും ഭഗവതിയും. ഒരു ഇടവേളയ്ക്ക് ശേഷം വിഷ്ണു ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനും കെ.വി അനിലും ചേര്‍ന്നാണ്. ചിത്രത്തിലേക്ക് ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധായകനായെത്തുന്നതിന് മുന്‍പേ താന്‍ ഓക്കെ പറഞ്ഞതാണെന്ന് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു, ഈസ്റ്റ് കോസ്റ്റ് വിജയന്‍ കഥ ചെയ്യാന്‍ തീരുമാനിക്കുന്നതിന് മുന്നേ സിനിമ ചെയ്യാമെന്ന തരത്തില്‍ കെ.വി അനിലുമായി സംസാരിച്ചിരുന്നുവെന്ന് വിഷ്ണു ദ ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞത്

കെ.വി അനില്‍ സര്‍ അദ്ദേഹത്തിന്റെ നോവല്‍ ആയ കള്ളനും ഭഗവതിയും അടിസ്ഥാനമാക്കി അദ്ദേഹം തന്നെ തിരക്കഥ ആക്കിയതിനു ശേഷമാണ് ഈ കഥ എന്നോട് പറയുന്നത് ഒരുപാട് നല്ല അഭിപ്രായമുള്ള നോവല്‍ ആയിരുന്നു അത്. പക്ഷെ എന്തോ കാരണം കൊണ്ട് അന്ന് ഈ സിനിമ നടന്നില്ല അന്ന് മറ്റൊരു ഡയറക്ടര്‍ ആയിരുന്നു. അതിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സാര്‍ ഈ കഥ ചെയ്യാന്‍ തീരുമാനിച്ചു. ഞാന്‍ ചെയ്യാമെന്ന് പറഞ്ഞുവെന്ന് സംസാരിച്ചുകൊണ്ട് തന്നെയായിരുന്നു അദ്ദേഹത്തോടും കഥ പറഞ്ഞത്. എന്നോട് ഇതിനെ പറ്റി സംസാരിച്ചതു കൊണ്ട് എന്നെ വച്ചുതന്നെ പ്രൊജക്റ്റ് ആകാം എന്ന് തീരുമാനിച്ചു. അതിനു ശേഷം സ്‌ക്രിപ്‌റ്റൊക്കെ റീവര്‍ക്ക് ചെയ്തു. അതിനു ശേഷം അദ്ദേഹം കണ്‍സിവ് ചെയ്ത രീതിയിലേക്ക് മാറ്റിയിട്ടാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ ക്ഷേത്രത്തിന് അകത്ത് കയറുന്ന ഒരു കള്ളനും ഭഗവതിയും തമ്മിലൊന്നിച്ചുള്ള രംഗങ്ങള്‍ ചേര്‍ത്തായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍. കള്ളനായ മാത്തപ്പന്റെ കഥയാണ് സിനിമ. സലിം കുമാര്‍, പ്രേംകുമാര്‍,ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കര്‍,ജയന്‍ ചേര്‍ത്തല, ജയപ്രകാശ് കുളൂര്‍,മാല പാര്‍വ്വതി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു.

രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. എഡിറ്റര്‍- ജോണ്‍കുട്ടി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജശേഖരന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് തിലകം.കഥ- കെ.വി. അനില്‍.പശ്ചാത്തല സംഗീതം- രഞ്ജിന്‍ രാജ്. കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനര്‍- ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി.സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്. ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍.

സൗണ്ട് ഡിസൈന്‍- സച്ചിന്‍ സുധാകരന്‍. ഫൈനല്‍ മിക്‌സിങ്- രാജാകൃഷ്ണന്‍. കൊറിയോഗ്രഫി- കല മാസ്റ്റര്‍.ആക്ഷന്‍- മാഫിയ ശശി.ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സുഭാഷ് ഇളമ്പല്‍. അസ്സോസിയേറ്റ് ഡയറക്ടര്‍- ടിവിന്‍ കെ. വര്‍ഗീസ്,അലക്‌സ് ആയൂര്‍.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്ഷിബു പന്തലക്കോട്. കാലിഗ്രാഫി- കെ.പി. മുരളീധരന്‍. ഗ്രാഫിക്‌സ്- നിഥിന്‍ റാം. ലൊക്കേഷന്‍ റിപ്പോര്‍ട്ട്അസിം കോട്ടൂര്‍, പി ആര്‍ ഒ. എം കെ ഷെജിന്‍.

ദുബായിലെ പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായം നേടി 'സുമതി വളവ്'; വെള്ളിയാഴ്ച തിയറ്ററുകളില്‍

ആ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള ഓഡീഷനായി വന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര കുട്ടികള്‍: വിധു പ്രതാപ്

'ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്': സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

ആരെയും ഭയന്നിട്ടല്ല, വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ അമ്മയുടെ പ്രവർത്തനങ്ങളിൽ എന്നെന്നേക്കുമായി പിന്മാറുന്നു: ബാബുരാജ്

"മെറി ബോയ്സ്"; മാജിക്‌ ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

SCROLL FOR NEXT