Film News

വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും ഒന്നിക്കുന്ന 'കൃഷ്ണൻകുട്ടി പണി തുടങ്ങി', നവംബർ 23ന് തൊടുപുഴയിൽ

വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും പ്രധാന വേഷങ്ങളിലെത്തുന്ന 'കൃഷ്ണൻകുട്ടി പണി തുടങ്ങി' ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. 'എൻ്റെ മെഴുതിരി അത്താഴങ്ങൾ' എന്ന ചിത്രത്തിന് ശേഷം സൂരജ്‌ ടോം സംവിധാനം ചെയ്യുന്ന കോമഡി ബേസ്ഡ് ഹൊറർ ത്രില്ലറാണ് 'കൃഷ്ണൻകുട്ടി പണി തുടങ്ങി'. ഹോം നഴ്സ് ആയി ജോലി നോക്കുന്ന ഉണ്ണിക്കണ്ണൻ്റെ ജീവിതത്തിൽ അവിചാരിതമായി ഉണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഉണ്ണിക്കണ്ണനായി വിഷ്ണു എത്തുന്നു. ചിത്രീകരണം നവംബർ 23 ന് തൊടുപുഴയിൽ ആരംഭിക്കും.

'പൊടിമീശ മുളയ്ക്കണ കാലം' എന്ന ​ഗാനത്തിന്റെ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായി കഥയും, തിരക്കഥയും, സംഭാഷണവുമൊരുക്കുന്ന ചിത്രത്തിൽ സം​ഗീത സംവിധാനവും ആനന്ദ് തന്നെയാണ്. ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണൽ അവാർഡ് ജേതാവുമായ ജെസ്റ്റിൻ ജോസാണ് സൗണ്ട് ഡിസൈൻ. ഗാനരചന - ഹരി നാരായണൻ. ഛായാഗ്രഹണം - ജിത്തു ദാമോദർ.

എഡിറ്റിംഗ് - കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ - ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രൊഡക്ഷൻ ഡിസൈനർ - എം. ബാവ, കോസ്റ്റ്യൂം ഡിസൈൻ - ആരതി ഗോപാൽ, മേക്കപ്പ് - നജിൽ അഞ്ചൽ, അസോസിയേറ്റ് ഡയറക്ടർ - രതീഷ് എസ്, സംഘട്ടനം - അഷ്‌റഫ്‌ ഗുരുക്കൾ, സ്റ്റിൽസ് - മഹേഷ്‌ മഹി മഹേശ്വർ. പ്രൊഡക്ഷൻ കൺട്രോളർ - റിച്ചാർഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അമ്പിളി കോട്ടയം

Vishnu Unnikrishnan, Saniya Iyyappan new movie 'Krishnanunni panithudangi' firstlook out

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

SCROLL FOR NEXT