Film News

കള്ളനായി വിഷ്ണു ഉണ്ണികൃഷ്ണന്‍, ഭഗവതിയായി മോക്ഷ ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'കള്ളനും ഭഗവതിയും' മാര്‍ച്ച് 31ന്

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രം മാര്‍ച്ച് 31 ന് റിലീസ് ചെയ്യും. വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനൊപ്പം കെ.വി അനിലും ചേര്‍ന്നാണ്.

പേര് സൂചിപ്പിക്കുന്നത് പോലെ ക്ഷേത്രത്തിന് അകത്ത് കയറുന്ന ഒരു കള്ളനും ഭഗവതിയും തമ്മിലൊന്നിച്ചുള്ള രംഗങ്ങള്‍ ചേര്‍ത്തായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍. കള്ളനായ മാത്തപ്പന്റെ കഥയാണ് സിനിമ. സലിം കുമാര്‍, പ്രേംകുമാര്‍,ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കര്‍,ജയന്‍ ചേര്‍ത്തല, ജയപ്രകാശ് കുളൂര്‍,മാല പാര്‍വ്വതി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു.

രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. എഡിറ്റര്‍- ജോണ്‍കുട്ടി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജശേഖരന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് തിലകം.കഥ- കെ.വി. അനില്‍.പശ്ചാത്തല സംഗീതം- രഞ്ജിന്‍ രാജ്. കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനര്‍- ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി.സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്. ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍.

സൗണ്ട് ഡിസൈന്‍- സച്ചിന്‍ സുധാകരന്‍. ഫൈനല്‍ മിക്‌സിങ്- രാജാകൃഷ്ണന്‍. കൊറിയോഗ്രഫി- കല മാസ്റ്റര്‍.ആക്ഷന്‍- മാഫിയ ശശി.ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സുഭാഷ് ഇളമ്പല്‍. അസ്സോസിയേറ്റ് ഡയറക്ടര്‍- ടിവിന്‍ കെ. വര്‍ഗീസ്,അലക്‌സ് ആയൂര്‍.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്ഷിബു പന്തലക്കോട്. കാലിഗ്രാഫി- കെ.പി. മുരളീധരന്‍. ഗ്രാഫിക്‌സ്- നിഥിന്‍ റാം. ലൊക്കേഷന്‍ റിപ്പോര്‍ട്ട്അസിം കോട്ടൂര്‍, പി ആര്‍ ഒ. എം കെ ഷെജിന്‍.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT