Film News

പ്രേമത്തിലെ ആ രംഗത്തില്‍ മ്യൂസിക് മാത്രം കേട്ടാല്‍ ചിലപ്പോള്‍ ആ ഫീല്‍ ഉണ്ടാകില്ല: വിഷ്ണു ഗോവിന്ദ്

പ്രേമത്തിൽ മലരിന്റെ ഓർമ്മ നഷ്ടപ്പെട്ടു എന്ന് ജോർജ് മനസിലാക്കി കഴിഞ്ഞതിന് ശേഷം ഇട്ടിട്ടുള്ള ഓരോ സൗണ്ട് എഫക്റ്റ്സും ആ സന്ദർഭത്തിന്റെ സാഡ്നെസ് കൂട്ടാനായി ഡിസൈൻ ചെയ്തതാണെന്ന് സൗണ്ട് ഡിസൈനർ വിഷ്ണു ​ഗോവിന്ദ്. ബിജിഎം മാത്രമായി ആ സീൻ ഇപ്പോൾ കണ്ടാൽ ചിലപ്പോൾ ആ പഴയ ഫീൽ കിട്ടിയെന്ന് വരില്ലെന്നും സൗണ്ട് ഡിസൈൻ ഒരു ടെക്നിക്കൽ ജോലി മാത്രമല്ല, മറിച്ച് ഒരു ആർട്ടിസ്റ്റിക് വർക്ക് കൂടിയാണെന്ന് ക്യു സ്റ്റുഡിയോയോട് പറയുകയാണ് വിഷ്ണു ​ഗോവിന്ദ്.

വിഷ്ണു ​ഗോവിന്ദിന്റെ വാക്കുകൾ

പ്രേമത്തിലെ മലരിന്റെ ഓർമ്മ നഷ്ടപ്പെട്ടതിന് ശേഷമുള്ള മൊമന്റുകളിലെ സൗണ്ട് സ്കോർ വന്നതിന് ശേഷം വർക്ക് ചെയ്തതാണ്. മ്യൂസിക്കിന്റെ മൂഡ് കിട്ടിയ ശേഷം ഡിസൈഡ് ചെയ്തതാണ്, ഏത് തരത്തിൽ സൗണ്ട് വരണം എന്ന്. ഭയങ്കര ഡാർക്കായ സിറ്റുവേഷൻ ആയതുകൊണ്ടുതന്നെ, പാസ് ചെയ്ത് പോകുന്ന വാഹനങ്ങൾക്ക് പോലും അത്തരത്തിലുള്ള സൗണ്ടാണ് കൊടുത്തിരിക്കുന്നത്. റിവേഴ്സ് സൗണ്ടുകൾ, കുറച്ച് ലോ എൻഡ് ബേസ് ചെയ്തിട്ടുള്ള സാധനങ്ങൾ, എല്ലാം ഉപയോ​ഗിച്ചിട്ടുണ്ട്. പിന്നെ, ആ മ്യൂസിക്ക് അത്രയും ലൈഫുള്ള സ്കോറാണ്. അതിനെ കിൽ ചെയ്യാൻ പാടില്ലല്ലോ. അങ്ങനെ ശ്രദ്ധിച്ച് ചെയ്തപ്പോൾ ആ മ്യൂസിക് എൻഹാൻസ് ആവുകയാണ് ചെയ്തത്. ഇനി ചിലപ്പോൾ ആ ഡിസൈൻ ട്രാക്കുകൾ മ്യൂട്ട് ചെയ്താൽ, ആ സീനിന്റെ ഫീൽ തന്നെ കിട്ടാൻ സാധ്യത കുറവാണ്. കാരണം, ഓരോ സൗണ്ടും ഡിസൈൻ ചെയ്തിരിക്കുന്നത്, ആ സാഡ്നെസ് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ പാകത്തിനുള്ള സൗണ്ടുകളായിട്ടാണ്. സൗണ്ട് ഡിസൈൻ വെറുമൊരു ടെക്നിക്കൽ ജോലി മാത്രമല്ല, ഇതിൽ ഒരുപാട് കാര്യങ്ങളുണ്ട്. സൗണ്ട് ഓട്ടോമേഷൻ, മിക്സിൽ, എഡിറ്റിൽ എല്ലാം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക തുടങ്ങി ഒരു പ്യുവർ ആർട്ടിസ്റ്റിക്ക് പരിപാടി തന്നെയാണ്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT