Film News

ഉറുമ്പിനെ കാണിക്കുമ്പോൾ അത് ശരിക്കും നടക്കുന്ന ശബ്ധം വരെ ഉപയോ​ഗിച്ചിട്ടുണ്ട്; പ്രേമത്തിലെ ശബ്ദങ്ങളെക്കുറിച്ച് വിഷ്ണു ​ഗോവിന്ദ്

പ്രേമത്തിൽ മേരിയുടെ ഇൻട്രോ സീനിൽ ഉറുമ്പിനെ കാണിക്കുമ്പോൾ ശരിക്കും ഉറുമ്പ് നടക്കുന്ന ശബ്ദമാണ് താൻ ഉപ​യോ​ഗിച്ചിരിക്കുന്നതെന്ന് സൗണ്ട് ഡിസൈനർ വിഷ്ണു ​ഗോവിന്ദ്. ആ സമയം അത് ആരും ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ, മൂന്ന് മാസങ്ങൾക്ക് ശേഷം ഒരാൾ സമൂഹ മാധ്യമത്തിലൂടെ ഉറുമ്പ് നടക്കുന്ന ശബ്ദം വളരെ നന്നായിരുന്നു എന്ന് മെസേജ് ചെയ്തിരുന്നെന്നും ക്യു സ്റ്റുഡിയോയോട് വിഷ്ണു ​ഗോവിന്ദ് പറഞ്ഞു.

വിഷ്ണു ​ഗോവിന്ദിന്റെ വാക്കുകൾ

മറ്റുള്ളവർക്ക് കൊടുക്കുന്നത് പോലെ തുടക്കത്തിൽ തന്നെ ഒരു ഫീഡ് ഒന്നും അൽഫോൺസ് പുത്രൻ തന്നിരുന്നില്ല. പക്ഷെ, അൽഫോൺസ് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് മനസിലാകും. കാരണം, അൽഫോൺസ് സൗണ്ടിനെ കാണുന്ന രീതിയെല്ലാം ആ വിഷ്വലിൽ വന്നിട്ടുണ്ടാകും. ഉദാഹരണത്തിന്, നാരങ്ങ പിഴിയുന്നത്, ഇരുട്ട്, കൊറേ ഇരുട്ട് എന്ന് എഴുതി കാണിക്കുന്ന കാര്യങ്ങൾ, എല്ലാം വിഷ്വലിൽ തന്നെ വന്നുകഴിഞ്ഞു. പിന്നെ, ശബ്ദത്തിനായി സിനിമയിലെ എഡിറ്റിങ് വരെ പിന്നീട് മാറ്റിയിട്ടുണ്ട്.

പിന്നെ ഒരു സമയം അൽഫോൺസ് വന്ന് പറഞ്ഞു, കണ്ണടച്ച് കണ്ടാൽ പോലും സിനിമ ഫീൽ ചെയ്യണം, അതുപോലെ ടെക്നിക്കൽ പെർഫക്ഷൻ വേണം എന്ന്. ആ പ്രോംറ്റ് കൂടി കിട്ടിയപ്പോൾ വീണ്ടും വർക്ക് ചെയ്തു. പാലത്തിൽ നിൽക്കുമ്പോൾ, അതിന്റെ ഫീൽ. വെള്ളത്തിൽ പോകുമ്പോൾ അതിന്റെ ഫീൽ. അങ്ങനെ അത് റീവർക്ക് ചെയ്യുകയായിരുന്നു. പിന്നെ, മേരിയുടെ ഇൻട്രോ സീനുണ്ട് സിനിമയിൽ. മേരി ചായക്കടയിലേക്ക് വരുന്നത്. അവിടെ എല്ലാ ഷോട്ടുകളും എക്സ്ട്രീം ക്ലോസ് അപ്പ് ആണ്. അതിനിടയ്ക്ക് മതിലിലൂടെ ഉറുമ്പ് പോകുന്നുണ്ട്. ആ സൗണ്ട് ഞാൻ പിക്ക് ചെയ്ത് എടുത്ത് വച്ചിരുന്നു. ആരും പക്ഷെ അത് റെക​ഗ്നൈസ് ചെയ്തില്ല. പക്ഷെ, ഇതെല്ലാം കഴിഞ്ഞ് മൂന്ന് മാസങ്ങൾക്ക് ശേഷം എനിക്ക് ഫേസ്ബുക്കിൽ ഒരാൾ മെസേജ് അയക്കുന്നു. ശബ്ദങ്ങളെല്ലാം നല്ല രസമുണ്ടായിരുന്നു, ഏറ്റവും രസം ആ ഉറുമ്പിന്റെ സ്റ്റെപ്പ് സൗണ്ടായിരുന്നു എന്ന്. ഒരാളാണ് അത് പിക്ക് ചെയ്ത് പറഞ്ഞത്. അന്ന് എനിക്ക് മനസിലായത്, നമ്മൾ ചെയ്ത ജോലി ഒരാൾക്കെങ്കിലും മനസിലാവുകയാണെങ്കിൽ, അത് വർക്കാണ് എന്ന്. വിഷ്ണു ​ഗോവിന്ദ് പറഞ്ഞു.

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

SCROLL FOR NEXT