Film News

'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിലേത് ഹ്യൂമർ ടച്ചുള്ള കഥാപാത്രം'; വിഷ്ണു അഗസ്ത്യ

നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ് എന്ന സിനിമയുടെ ഭാഗമായതിനെക്കുറിച്ച് നടൻ വിഷ്ണു അഗസ്ത്യ. കുറച്ചധികം വയലൻസുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഈ സിനിമയിലേക്ക് തനിക്ക് ക്ഷണം ലഭിക്കുന്നത് എന്നും വളരെ രസകരമായ ടീമാണ് സിനിമയുടേത് എന്നും വിഷ്ണു അഗസ്ത്യ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിഷ്ണുവിന്റെ പ്രതികരണം.

'ഈ ചിത്രത്തിൽ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യമായിട്ടാകും ഫിലിം മേക്കർ കാണാതെ ഞാനൊരു സിനിമയിൽ അഭിനയിക്കുന്നത്. ആയിരത്തിയൊന്ന് നുണകൾ എന്ന സിനിമയിൽ ഞാനും സജിനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സജിൻ നിർമ്മിക്കുന്ന സിനിമയിൽ ഒരു രസകരമായ റോളിലേക്ക് ക്ഷണം ലഭിക്കുന്നു. ആ സമയത്ത് അഗ്രഷനും വയലൻസുമുള്ള റോളുകൾക്കാണ് എന്നെ പലരും വിളിച്ചുകൊണ്ടിരുന്നത്. അപ്പോഴാണ് ഹ്യൂമർ ടച്ചുള്ള ഒരു കഥാപാത്രത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. അങ്ങനെയാണ് ഈ സെറ്റിൽ ജോയിൻ ചെയ്യുന്നത്. വന്നു കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ഈ സെറ്റിൽ ബ്ലെൻഡ് ആവുകയും ചെയ്തു,' വിഷ്ണു അഗസ്ത്യ പറഞ്ഞു.

അതേസമയം ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ ഒക്ടോബർ 24ന് റിലീസിന് ഒരുങ്ങുകയാണ്. മാത്യു തോമസിനെ നായകനാക്കി പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ വി എന്നിവരാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.

വിമല്‍ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബിജേഷ് താമി, ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, സംഘട്ടനം- കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍- വിക്കി, ഫൈനല്‍ മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, വിഎഫ്എക്‌സ്- പിക്‌റ്റോറിയല്‍ എഫ്എക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍- നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി.ജെ, പിആർഒ - പ്രതീഷ് ശേഖർ, പി ആർ & മാർക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

ഇതാണ് പ്രേക്ഷകർ നൽകിയ യഥാർത്ഥ വിജയം! ഹൗസ്‌ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി "ഡർബി" സൂപ്പർഹിറ്റിലേക്ക്

പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം

SCROLL FOR NEXT