Film News

'സൂരജ് ടോമിൻ്റെ സംവിധാനത്തിൽ വിശേഷം' ; ചിന്നു ചാന്ദ്നി - ആനന്ദ് മധുസൂദനൻ ചിത്രം ജൂലൈ 19ന് തിയറ്ററുകളിൽ

സൂരജ് ടോം സംവിധാനം ചെയ്ത് ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും പ്രധാന വേഷങ്ങളിലെത്തുന്ന വിശേഷം എന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രം ജൂലൈ 19ന് തിയറ്ററുകളിലെത്തും. വിശേഷ'ത്തിൻ്റെ കഥയും,തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്. സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് ആണ് ചിത്രം നിർമിക്കുന്നത്. സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ്പ്2ഫിലിംസിൻ്റെ ആദ്യ ചിത്രമാണ് 'വിശേഷം'. ആൽബർട്ട് പോളും, കുര്യൻ സി. മാത്യുവുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

ചിത്രത്തിലെ ആദ്യ ഗാനം അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. പ്രണയം പൊട്ടിവിടർന്നല്ലോ എന്ന് തുടങ്ങുന്ന ഗാനത്തിൽ പ്രധാന കഥാപാത്രങ്ങളായ സജിതയുടെയും ഷിജുവിൻ്റെയും പ്രണയമാണ് അവതരിപ്പിക്കുന്നത്. പെണ്ണ് കാണലിൽ നിന്ന് തുടങ്ങി കല്യാണം വരെയെത്തുന്ന സജിതയുടെയും ഷിജുവിന്റെയും യാത്രയാണ് ഗാനത്തിന്റെ പശ്ചാത്തലം. ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആൻ്റണി, പി.പി.കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാലാ പാർവതി, ഷൈനി സാറ രാജൻ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത നമ്പ്യാർ, അമൃത, ആൻ സലീം എന്നിവർ ഉൾപ്പെടെ നിരവധി അഭിനേതാക്കളും 'വിശേഷ'ത്തിലുണ്ട്.

സാഗർ അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന 'വിശേഷ'ത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് മാളവിക വി.എൻ. ആണ്. 'വിശേഷ'ത്തിൻ്റെ സൗണ്ട് ഡിസൈൻ അരുൺ രാമ വർമ്മയും, സൗണ്ട് റെക്കോഡിങ് റെൻസൺ തോമസും, സൗണ്ട് മിക്സിംഗ് ഡാൻ ജോസും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ മഞ്ജുഷ രാധാകൃഷ്ണനും കലാസംവിധാനം അനീഷ് ഗോപാലും ഡി.ഐ. അഞ്ജന സാഗർ (കായ്). ചമയം സുബ്രഹ്മണ്യൻ മാഞ്ഞാലി, പ്രൊഡക്ഷൻ കൺട്രോളർ ഇഖ്ബാൽ പാനായികുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹസൻ ഹസരത്ത് എച്ച്. നിശ്ചല ഛായഗ്രഹണം കൃഷ്ണകുമാർ അളഗപ്പനും, പബ്ലിസിറ്റി ഡിസൈൻ ആർട്ടോകാർപ്പസും നിർവഹിക്കുന്നു.

പ്രോജക്റ്റ് മാനേജ്മെൻ്റ് ടോമി പോൾ ഞാലിയത്തും പ്രോജക്റ്റ് കൺസൽട്ടിംഗ് നിർവഹിച്ചത് സ്ലീബ വർഗീസും സുശീൽ തോമസുമാണ്. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്. ശ്രീപ്രിയ കംബൈൻസ് മുഖേന സ്റ്റെപ് 2ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ഡിസ്ട്രിബ്യൂഷൻ ഹെഡ്: ജി. ഹരീന്ദ്രൻ. സ്റ്റോറീസ് സോഷ്യലിന് വേണ്ടി ഡോ.സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്.

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

'രത്ന ശാസ്ത്രം' ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയില്‍ പ്രകാശനം

ഐഎഫ്എഫ്ഐയിൽ 'തുടരും';ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തരുൺ മൂർത്തി-മോഹൻലാൽ ചിത്രം

അൽത്താഫ് സലീം - അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നാളെ തിയറ്ററുകളിൽ

'ഇത്തിരി പ്രണയവും.. തമാശകളും... കുറച്ച് സസ്പെൻസും'; 'ഇത്തിരി നേരം' ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT