Film News

നൃത്തത്തിന്റെ മതമെന്തെന്ന് അവർ ചോദിച്ചു, കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയല്ല സനൂപിന്റെ നൃത്തം; മഞ്ജു വാരിയർ

ഏപ്രില്‍ 29ന് ലോക നൃത്തദിനം ആഘോഷിക്കുമ്പോള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ വൈറൽ ഡാൻസിനെക്കുറിച്ച് നടി മഞ്ജു വാരിയർ. സനൂപ് കുമാറിന്റെയും തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളായ നവീനിന്റെയും ജാനകിയുടെയും ഡാൻസിനെക്കുറിച്ച് മാതൃഭൂമി പത്രത്തിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാരിയർ പ്രതികരിച്ചു.

കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയായല്ല ആത്മപ്രകാശനത്തിന്റെ ഉപാധിയായാണ് സനൂപ് കുമാറിന്റെ ഡാൻസിനെ കാണേണ്ടതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.മദ്യപിക്കാതെയായിരുന്നു പ്രകടനമെന്നതിലുണ്ട് സനൂപിന്റ മികവെന്നും പ്രൊഫഷണല്‍ ഡാന്‍സറായ ആ യുവാവിന്റെ വാക്കുകളില്‍ തന്നെയുണ്ടായിരുന്നു നൃത്തത്തോടുള്ള ആത്മാര്‍ത്ഥതയെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

ആശുപത്രിമുറിയിലെ രക്തസമ്മര്‍ദ്ദം കൂട്ടുന്ന ജോലിയില്‍ നിന്ന് പുറത്തേക്കുവന്നപ്പോള്‍ ജാനകിക്കും നവീനും തോന്നിയത് നൃത്തം ചെയ്യാനാണ്. അവര്‍ സ്വയം ചിട്ടപ്പെടുത്തിയ രീതിയില്‍ ചുവടുവെച്ചപ്പോള്‍ ലോകം കൈയ്യടിച്ചു. പുരികം ചുളിച്ചവർക്ക് നേരെ ഒരേ ശബ്ദത്തിൽ നൃത്തത്തിന് എന്ത് മതമെന്തെന്ന് അവർ ചോദിച്ചെന്നും മഞ്ജു പറഞ്ഞു.

കൊവിഡ് മൂലം വരും ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ വന്നാലും വന്നില്ലെങ്കിലും ജീവിതം കൂടുതല്‍ വരണ്ടു പോവുന്ന അവസരങ്ങളില്‍ മരവിച്ചു പോവാതിരിക്കാന്‍ നൃത്തത്തെ കൂട്ടുപിടിക്കാവുന്നതാണെന്നും മഞ്ജു പറഞ്ഞു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT