Film News

മോഹന്‍ലാലിന്റെ ഫീച്ചറുള്ള മുഖം കിട്ടിയപ്പോള്‍ പ്രണവിനെ ഉറപ്പിച്ചു; വിനീത് ശ്രീനിവാസൻ

മോഹന്‍ലാലിന്റെ ഫീച്ചറുള്ള മുഖം കിട്ടിയപ്പോള്‍ പ്രണവിനെ ഉറപ്പിച്ചുവെന്ന് വിനീത് ശ്രീനിവാസൻ ദ ക്യു അഭിമുഖത്തിൽ പറഞ്ഞു. 40 വർഷമായി മലയാളികളുടെ മനസ്സിൽ പതിഞ്ഞ ഒരു മുഖം ഇപ്പോഴത്തെ യുവ നടന്മാരിൽ ഒരാളിൽ കാണുമ്പോൾ അത് രസകരമായിരിക്കുമെന്ന് തനിക്ക് തോന്നിയെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.

വിനീത് ശ്രീനിവാസന്റെ വാക്കുകൾ

ഞാൻ എന്റെ കഥാപാത്രങ്ങൾക്ക് ആവശ്യമായ മുഖങ്ങൾ തേടി പോയതാണ്. അപ്പുവിനെ ആദിയിൽ കണ്ടപ്പോൾ ലാൽ അങ്കിളിന്റെ ഫീച്ചറുകൾ ഒക്കെ നമ്മടെ പ്രായത്തിലുള്ള ഒരാളിൽ കാണുകയായിരുന്നു. 40 വർഷമായി മലയാളികളുടെ മനസ്സിൽ പതിഞ്ഞ ഒരു മുഖം ഇപ്പോഴത്തെ യുവ നടന്മാരിൽ ഒരാളിൽ കാണുമ്പോൾ അത് രസകരമായിരിക്കുമെന്ന് എനിക്ക് തോന്നി. ഒരു തെലുങ്ക് സിനിമയുടെ ഗാനത്തിൽ കല്യാണിയെ കണ്ടപ്പോൾ ഭയങ്കര വൈബ്രന്റ് ആയി തോന്നി. അത് കണ്ടാണ് കല്യാണിയുടെ അടുത്ത് കഥ പറയാൻ പോയത്. ഞാൻ ഈ കഥ പറയുന്ന സമയത്ത് കല്യാണി മലയാള സിനിമയിൽ അഭിനയിച്ചട്ടില്ല, 'വരനെ ആവശ്യമുണ്ട്' ഇറങ്ങിയിട്ടില്ല ആ സമയത്ത്. ഒരു ഫ്രഷ് കാസ്റ്റിങ് ആയിരിക്കും കല്യാണി എന്ന് അന്ന് ഉറപ്പുണ്ടായിരുന്നു. ദർശനയും 2019 ലാണ് സിനിമയുടെ ഭാഗമാകുന്നത്. സ്റ്റാർ കിഡ്സ് സിനിമയുടെ ഭാഗമായത് മനഃപൂർവ്വമല്ലായിരുന്നു, എനിക്ക് വേണ്ട മുഖങ്ങളെയാണ് ഞാൻ തേടി പോയത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT