Film News

സാറാസി'ൽ വിനീതും ദിവ്യയും ഒരുമിച്ച് പാടിയ പാട്ട്; അന്ന ബെന്‍ - ജൂഡ് ആന്റണി ചിത്രം ജൂലായ് 5ന് ആമസോൺ പ്രൈമിൽ

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പാടിയ ഗാനം പുറത്തുവിട്ടു. ഇരുവരും ആദ്യമായി ഒരുമിച്ച് പാടുന്ന ഗാനം നടൻ നിവിൻ പോളിയാണ് പുറത്തുവിട്ടത്. സണ്ണിവെയ്ന്‍ ആണ് ചിത്രത്തിലെ നായകന്‍ ജൂലായ് 5ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അന്ന ബെന്നിന്റെ അച്ഛനും തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസൻ, മല്ലിക സുകുമാരൻ, കളക്ടർ ബ്രോ പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ദീഖ്, വിജയകുമാർ, അജു വർഗീസ്, സിജു വിൽസൺ, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങിയാണ് മറ്റ് താരങ്ങൾ. ശാന്ത മുരളിയും പി.കെ മുരളീധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ. കൊച്ചി മെട്രോ, ലുലു മാൾ, വാഗമൺ എന്നിവിടങ്ങാള് പ്രധാന ലൊക്കേഷനുകൾ.

വ്യക്തി സ്വാതന്ത്ര്യം പ്രമേയമാക്കുന്ന സിനിമ താൻ മുമ്പ്‍ കഥ പറഞ്ഞ രീതികളിൽ നിന്നും തീർത്തും വ്യത്യസ്‍തമാണെന്ന് സംവിധായകൻ ജൂഡ് 'ദ ക്യു'വിനോട് പറഞ്ഞിരുന്നു. കുട്ടികളോട് ഇഷ്ടമില്ലാത്ത ഒരു പെൺകുട്ടി ആയാണ് ചിത്രത്തിൽ അന്ന എത്തുന്നത്. 'ഓം ശാന്തി ഓശാന'യിലെ ഒരു രം​ഗത്തിൽ നിന്നാണ് കഥാകൃത്ത് ഈ തീമിലേയ്ക്ക് എത്തുന്നതെന്നും പറഞ്ഞു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT