Film News

ഇന്ദ്രന്‍സിനൊപ്പം വിനീത്; പ്രതീക്ഷയേകി മനോഹരം ട്രെയിലര്‍

THE CUE

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രം ‘മനോഹര’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 'ഓര്‍മ്മയുണ്ടോ ഈ മുഖം' സംവിധാനം ചെയ്ത അന്‍വര്‍ സാദിഖാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ‘മനോഹരം’.

വിനീത് ശ്രീനിവാസന് പുറമേ ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അപര്‍ണാ ദാസാണ് ചിത്രത്തില്‍ നായിക. ഇന്ദ്രന്‍സും വിനീതും ഒരുമിച്ചുള്ള കോമ്പിനേഷന്‍ സീക്വന്‍സുകളാണ് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്രേക്ഷകരില്‍ നൊസ്റ്റാള്‍ജിയ പകരുന്ന ചില ഓര്‍മകളും പാട്ടുകളുമെല്ലാം ട്രെയിലറിലുണ്ട്.

ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ത അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം ഏകദേശം ഒരു വര്‍ഷത്തിന് ശേഷം വിനീത് നായകനാകുന്ന ചിത്രം കൂടിയാണ് മനോഹരം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT