Film News

2 മണിക്കൂറും 52 മിനിറ്റും, നിങ്ങളില്ലാതെ ഞാന്‍ എന്തു ചെയ്യും രഞ്‌ജേട്ടാ?; ഹൃദയം എഡിറ്ററെ കുറിച്ച് വിനീത്

പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ഹൃദയം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഹൃദയം പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ ചിത്രത്തിലെ അഭിനേതാക്കളും, സംവിധാനവും ഗാനങ്ങളും എല്ലാം കാരണമായത് പോലെ എഡിറ്റിങ്ങും ഒരു പ്രധാന ഘടകമാണ്. രഞ്ജന്‍ എബ്രഹാമാണ് ഹൃദയത്തിന്റെ എഡിറ്റര്‍. വിനീത് ശ്രീനിവാസന്‍ രഞ്ജന്‍ എബ്രഹാമിനെ കുറിച്ച് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

'2 മണിക്കൂറും 52 മിനിറ്റും, നിങ്ങളില്ലാതെ ഞാന്‍ എന്തു ചെയ്യും രഞ്‌ജേട്ടാ?', എന്നാണ് വിനീത് കുറിച്ചത്.

ജനുവരി 21നാണ് ഹൃദയം തിയേറ്ററില്‍ എത്തിയത്. കൊവിഡ് പ്രതിസന്ധിയിലും ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍. പ്രണവ് മോഹന്‍ലാലിന് പുറമെ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധായകനാകുന്ന ചിത്രം കൂടിയാണ് ഹൃദയം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT