Film News

'ദേവദൂതൻ' റീ റിലീസ് ജീവിതത്തിൽ ഏറ്റവും അധികം എക്സൈറ്റ് ചെയ്യിപ്പിച്ച കാര്യങ്ങളിൽ ഒന്ന്: വിനീത് കുമാർ

'ദേവദൂതൻ' എന്ന സിനിമയുടെ റീ റിലീസ് തന്നെ ഏറെ എക്സൈറ്റ് ചെയ്യിപ്പിച്ച കാര്യങ്ങളിൽ ഒന്ന് എന്ന് നടൻ വിനീത് കുമാർ. ഒരിക്കൽ പരാജയപ്പെട്ട സിനിമ വർഷങ്ങൾക്കിപ്പുറം വീണ്ടും തിയറ്ററുകളിൽ എത്തി, വലിയ വിജയം നേടുക എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ‘സംഭവം അദ്ധ്യായം ഒന്ന്’ എന്ന സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കവെയാണ് വിനീത് കുമാർ ഇക്കാര്യം പറഞ്ഞത്.

'എന്റെ ജീവിതത്തിൽ ഏറ്റവും അധികം എക്സൈറ്റ് ചെയ്യിപ്പിച്ച കാര്യങ്ങളിൽ ഒന്ന് ദേവദൂതന്റെ റീ റിലീസാണ്. ഒരിക്കൽ പരാജയപ്പെട്ട സിനിമ 24 വർഷങ്ങൾക്ക് ശേഷം വീണ്ടും റിലീസ് ചെയ്ത് ഹിറ്റാവുക എന്ന് പറയുന്നത് വല്ലാത്ത ഫീൽ ആയിരുന്നു. തൃശൂർ രാഗം തിയറ്ററിൽ പോയപ്പോൾ പടം കഴിഞ്ഞ് "എന്തരോ മഹാനുഭാവുലു" ഗാനം വരുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയാണ്. അപ്പോഴാണ് ഞാനും സിബി സാറും സിയാദിക്കയും കൂടി അതിനകത്തേക്ക് കയറി ചെല്ലുന്നത്. കണ്ണ് നിറഞ്ഞുപോയി ആ നിമിഷത്തിൽ. കാരണം ഒരുതവണ തോറ്റതാണ്. ആ സിനിമ തന്നെ നമ്മളെ ജയിപ്പിച്ചു എന്ന് പറയുന്നത് വല്ലാത്തൊരു അനുഭവമാണ്,' വിനീത് കുമാർ പറഞ്ഞു.

അതേസമയം സംഭവം അദ്ധ്യായം ഒന്ന് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നവാഗതനായ ജിത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, സെന്തിൽ കൃഷ്ണ, അസ്സിം ജമാൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോ-പ്രൊഡ്യൂസർ നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആഷ്‌ന റഷീദ്. ഛായാഗ്രഹണം: നവീൻ നജോസ്. എഡിറ്റിംഗ്: അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ: ഗോഡ്‌വിൻ തോമസ്. ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, മേക്കപ്പ്: പട്ടണം റഷീദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, തുടങ്ങിയവരാണ് സിനിമയുടെ അണിയറപ്രവർത്തകർ.

ആകാംഷ നിറച്ച ട്രെയ്‌ലർ; സിജു വിൽസൺ നായകനാകുന്ന മെഡിക്കൽ ത്രില്ലർ, ഡോസ് മെയ് 22ന് തിയറ്ററുകളിലേക്ക്

ആദ്യ ദിനം 365 ലധികം ലേറ്റ് നൈറ്റ് ഷോകളുമായി ബ്ലോക്ക്ബസ്റ്റർ കുതിപ്പ്; പേട്രിയറ്റിന് മികച്ച ഓപ്പണിംഗ്

ആസിഫ് അലി ഇനി 'ദി കിംഗ് ഓഫ് മാജിക്'; പ്രജേഷ് സെൻ ചിത്രം 'ഹൗഡിനി' ഫസ്റ്റ് ലുക്ക്

'ഒരുപാട് കാലത്തിന് ശേഷം ആഗ്രഹിച്ച ഒരു FDFS'; പേട്രിയറ്റിന് പ്രശംസയുമായി ആന്റണി വർഗ്ഗീസ്, ടൊവിനോ, ബേസിൽ ജോസഫ്, നിഖില വിമൽ

Game Of Survival; ജോജുവിന്റെ മാസ് അവതാരം, ‘വരവ്’ ട്രെയ്‌ലർ

SCROLL FOR NEXT