Film News

പുതിയ കാലത്തെ ആകാശഗംഗ, ചിത്രങ്ങള്‍

THE CUE

1999 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ഹൊറര്‍ ചിത്രമായ ആകാശഗംഗയുടെ രണ്ടാം ഭാഗം തിയ്യേറ്ററുകളിലെത്തി. ആദ്യ ഭാഗത്തിലെ പ്രധാന ലൊക്കേഷനായിരുന്ന മന തന്നെ ആസ്പദമാക്കിയാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്.

പുതുമുഖം വീണാ നായര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ വിഷ്ണു വിനയ് ആണ് നായകന്‍. രമ്യാകൃഷ്ണന്‍, ശ്രീനാഥ് ഭാസി, സലിംകുമാര്‍, വിഷ്ണു ഗോവിന്ദ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, നസീര്‍ സംക്രാന്തി, ഇടവേള ബാബു, റിയാസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗ്രാഫിക്സിന്റെ സഹായത്തോടെ ആദ്യ ഭാഗത്തില്‍ മയൂരി അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തെ പുനരാവിഷ്‌കരിച്ചിട്ടുള്ള ചിത്രത്തില്‍ ആദ്യഭാഗത്തിലെ പുതുമഴയായ് വന്നു നീ എന്ന ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

20 വര്‍ഷം മുമ്പ് ആദ്യഭാഗം ചിത്രീകരിച്ച ഒളപ്പമണ്ണ മനയിലാണ് രണ്ടാം ഭാഗത്തിലെ പ്രധാന രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. ആകാശ് ഫിലിംസിന്റെ ബാനറില്‍ വിനയന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT