Film News

‘ഇത്താക്കിന് ഒരു ജീവിതോള്ളൂ അത് സാറയ്ക്ക് വേണ്ടിയാ’; തൊട്ടപ്പന്‍ ട്രെയിലര്‍

THE CUE

കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തൊട്ടപ്പന്‍. ഫ്രാന്‍സിസ് നൊറോണയുടെ അതേ പേരിലുള്ള കഥയ്ക്ക് പി എസ് റഫീഖ് തിരക്കഥ ഒരുക്കിയപ്പോള്‍ വിനായകനാണ് ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. ഈദ് റിലീസായെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

ചിത്രത്തെക്കുറിച്ച് മുന്‍പ് വിനായകന്‍ പറഞ്ഞത് പോലെ തന്നെ ഒരു അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം തന്നെയാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. പ്രിയംവദ കൃഷ്ണന്‍, റോഷന്‍, ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, രഘുനാഥ് പലേരി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊച്ചിയുടെ ഗ്രാമീണത ഒപ്പിയെടുത്ത് കടമക്കുടി, പൂച്ചാക്കല്‍, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ് എന്ന ചെറുചിത്രത്തിലെ ഫ്രെയിമുകളിലൂടെ വിസ്മയിപ്പിച്ച സുരേഷ് രാജനാണ് ക്യാമറ. ലീലാ ഗിരീഷ് കുട്ടനാണ് സംഗീതം. ജൂണ്‍ 5നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT