Film News

‘പാട്ട് പാടില്ല, ഉണ്ടാക്കുക, കേള്‍ക്കുക’; കമ്മട്ടിപ്പാടത്തിന് ശേഷം വിനായകന്‍ വീണ്ടും പാട്ടൊരുക്കുന്നു

THE CUE

രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലെ പ്രകടനമായിരുന്നു വിനായകനെന്ന നടനെ പ്രേക്ഷകര്‍ കൂടുതല്‍ നെഞ്ചിലേറ്റുന്നതിന് കാരണമായത്. ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രമായി മാറിയ വിനായകന്‍, ‘പുഴുപുലികള്‍’ എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു.

സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു അത്. അന്‍വര്‍ അലിയുടെ വരികള്‍ ആലപിച്ചത് സുനില്‍ മത്തായിയും സാവിയോയും ചേര്‍ന്നായിരുന്നു. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വിനായകന്‍ വീണ്ടും ഒരു ഗാനത്തിന് വേണ്ടി പാട്ടൊരുക്കുയാണ്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രത്തിന് വേണ്ടിയാണ് വിനായകന്‍ പാട്ടൊരുക്കുന്നത്. ‘തൊട്ടപ്പന്‍’ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കിടയിലാണ് വിനായകന്‍ പാട്ടൊരുക്കുന്ന കാര്യം ‘ദ ക്യൂ’വിനോട് പറഞ്ഞത്. ചിത്രത്തിന് വേണ്ടി ഒരു പാട്ടായിരിക്കും വിനായകന്‍ ഒരുക്കുന്നത്.

ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിദാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലായിരുന്നു ഇതിന് മുന്‍പ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ നസ്രിയ, വിനായകന്‍, സൗബിന്‍ ഷാഹിര്‍, തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അമല്‍ നീരദ് നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിന്‍സന്റ് വടക്കനാണ്.

ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനില്‍ ടൈറ്റില്‍ റോളിലാണ് വിനായകനെത്തുന്നത്. പി എസ് റഫീഖാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഈദിന് റിലീസ് ചെയ്യും. കെ എം കമല്‍ സംവിധാനം ചെയ്യുന്ന പട, ലീല സന്തോഷ് സംവിധാനം ചെയ്യുന്ന കരിന്തണ്ടന്‍ എന്നിവയാണ് വിനായകന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT