Film News

തലൈവർക്കൊപ്പം പ്രധാന വേഷത്തിൽ 'ജയിലറിൽ' വിനായകനും

നെൽസൺ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 'ജയിലറിൽ' മലയാളത്തിൽ നിന്ന് വിനായകൻ അഭിനയിക്കുന്നു. പ്രധാന കഥാപാത്രങ്ങളിൽ ഒരാളായിട്ടാണ് വിനായകൻ 'ജയിലറിൽ' അഭിനയിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ട്വിറ്ററിലൂടെ ഈ കാര്യം പുറത്ത് വിട്ടത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ജയിലറിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ട്രെൻഡിങ്ങാണ്. രജനികാന്തിന്റെ സോൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പും ശ്രദ്ധ നേടിയിരുന്നു. രജനികാന്തിന്റെ 169മത് ചിത്രമായാണ് 'ജയിലർ' ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം സിനിമയുടെ ഭൂരിഭാഗവും ഹൈദരാബാദ് ഫിലിം സിറ്റിയിൽ ഒരുക്കിയിരിക്കുന്ന ഒരു പടുകൂറ്റൻ സെറ്റിലായിരിക്കും ചിത്രീകരിക്കുന്നത്.

കന്നഡ സിനിമാ താരം ശിവരാജ് കുമാറാണ് ചിത്രത്തിലെ വില്ലനായി അഭിനയിക്കുന്നത്. ഐശ്വര്യ റായ് ബച്ചനാണ് രജനികാന്തിന്റെ നായികയായി എത്തുന്നത്. രമ്യ കൃഷ്ണനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സിനിമക്ക് വേണ്ടി സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. യോഗി ബാബുവും സിനിമയിൽ സുപ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.

സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം 2023ലായിരിക്കും തിയേറ്ററുകളിലേക്ക് എത്തുന്നത്. നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റും നിർമ്മിച്ചത് സൺ പിക്‌ചേഴ്‌സാണ്.

ഒഴുകിപ്പോയതിനെ തിരിച്ചു നല്‍കിയ സൗഹൃദം; ഇടുക്കിയില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം മറ്റൊന്ന് വാങ്ങി നല്‍കി സുഹൃത്തുക്കള്‍

ഷാഹി കബീറിന്റെ തിരക്കഥ; സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും

'ഒരു സിനിമയ്ക്കായി ഇത്രത്തോളം ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കാത്ത നടൻ വേണമായിരുന്നു'; ധ്രുവിനെക്കുറിച്ച് മാരി സെൽവരാജ്

‘ആർക്കറിയാം’ എന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്ത സിനിമ: ഷറഫുദ്ദീൻ

അവാർഡ് നിഷേധത്തിൽ പ്രതികരിക്കാതിരുന്നത് ഇ.ഡി. ഭയം കൊണ്ട്, കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നു: ബ്ലെസി

SCROLL FOR NEXT