Film News

'സഹോദരിയോട് ക്ഷമ ചോദിക്കുന്നു' ; മീടൂവിനെക്കുറിച്ച് മിണ്ടാതെ വിനായകന്റെ മാപ്പ്

ഒരുത്തീ സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകയോട് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് നടന്‍ വിനായകന്‍. ഒട്ടും വ്യക്തിപരമായല്ല ആ പരാമര്‍ശങ്ങള്‍ താന്‍ നടത്തിയത്. വിഷമം നേരിട്ട മാധ്യമപ്രവര്‍ത്തകയായ സഹോദരിയോട് ക്ഷമ ചോദിക്കുന്നു എന്നാണ് വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ മീടൂ മൂവ്മെന്റിനെ പരഹസിച്ചതിനെക്കുറിച്ച് കുറിപ്പില്‍ പ്രതികരണമില്ല.

വിനായകന്റെ കുറിപ്പ്:

നമസ്‌കാരം ,

ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ (ഒട്ടും വ്യക്തിപരമായിരുന്നില്ല) വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

വിനായകന്‍.

മീ ടൂ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു വിനായകന്‍ പറഞ്ഞത്. ഒരു സ്ത്രീയുമായി തനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യമുണ്ടെങ്കില്‍ താന്‍ അക്കാര്യം അവരോടു നേരിട്ടു ചോദിക്കുമെന്നും അതാണ് മീ ടൂ എങ്കില്‍ താനത് ഇനിയും ചെയ്യുമെന്നും താരം പറഞ്ഞിരുന്നു. നവ്യ നായരും വികെ പ്രകാശം വേദിയിലിരിക്കുമ്പോഴായിരുന്നു വിനായകന്റെ പരാമര്‍ശങ്ങള്‍.

സംഭവത്തില്‍ നിരവധി പേർ വിനായകനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. മാധ്യമ പ്രവർത്തകയെ അധിക്ഷേപിക്കുകയും മീടു എന്ന മൂവ്മെന്‍റിനെ തെറ്റിദ്ധരിപ്പിക്കും വിധം നടത്തിയ പരാമർശങ്ങള്‍ക്കും മാപ്പ് പറയണമെന്നും ആവശ്യം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിനായകന്‍ മാപ്പ് പറഞ്ഞത്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT