Film News

'പുതിയ ലുക്കിൽ ട്രെൻഡിങ് ആയി വിനയ് ഫോർട്ട്' ; ട്രോളുകളിൽ നിറഞ്ഞ് താരം

സമൂഹമാധ്യമങ്ങളിൽ വയറലായി നടൻ വിനയ് ഫോർട്ടിന്റെ ലുക്ക്. കഴിഞ്ഞ ദിവസം നിവിൻ പോളി, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന രാമചന്ദ്ര ബോസ് ആൻഡ് കോയുടെ ട്രെയ്‌ലർ ലോഞ്ചിൽ ആയിരുന്നു വ്യത്യസ്ത ലുക്കിൽ വിനയ് പ്രത്യക്ഷപ്പെട്ടത്. ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ മീമുകളായും ട്രോളുകളായും വിനയ്‌യുടെ പുതിയ ലുക്ക് ട്രെൻഡിങ് ആയിരിക്കുകയാണ്. ചുവന്ന ടി ഷർട്ടും, കൂളിംഗ് ഗ്ലാസും, ചാർളി ചാപ്ലിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മീശയുമായിരുന്നു പുതിയ ലൂക്കിന്റെ പ്രത്യേകത.

അപ്പൻ എന്ന സിനിമ സംവിധാനം ചെയ്ത മജുവിന്റെ അടുത്ത സിനിമക്ക് വേണ്ടിയുള്ള ലുക്ക് ആണ് ഇതെന്നും വളരെ രസകരമായ കഥാപാത്രമായി ആണ് അതിൽ എത്തുന്നതെന്നും വിനയ് ഫോർട്ട് പ്രസ് മീറ്റിൽ പറഞ്ഞു. മീശ വടിച്ചിട്ട് വയ്പ്പ് മീശ വച്ചോട്ടെയെന്ന് സംവിധായകനോട് ചോദിച്ചെങ്കിലും സമ്മതിച്ചില്ലെന്നും സെപ്റ്റംബർ പകുതി വരെ ഷൂട്ട് ഉണ്ടെന്നും അതുവരെ ഈ ലുക്കിൽ ആയിരിക്കുമെന്നും വിനയ് കൂട്ടിച്ചേർത്തു. എന്തായാലും ഒറ്റ ലുക്ക് കൊണ്ട് കിംഗ് ഓഫ് കൊത്തയുടെ ഹൈപ്പ് വിനയ് ഫോർട്ട് കടത്തിവെട്ടിയെന്നും ഈ ലൂക്കിലൂടെ രാമചന്ദ്ര ബോസ് ആൻഡ് കോയ്ക്ക് ഹൈപ്പ് കൂടിയെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നു.

ഹനീഫ് അഥേനി തിരക്കഥയും സംവിധാനവും ചെയ്യുന്ന രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന ചിത്രം നിർമിക്കുന്നത് മാജിക് ഫ്രെയിംസും നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ്. ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്ലൈനോട് കൂടിയെത്തുന്ന ചിത്രം ഒരു ഹൈസ്റ്റ് കോമഡി എന്റെർറ്റൈനെർ ആയി ആണ് ഒരുങ്ങുന്നത്. ചിത്രം ആഗസ്റ്റ് 25 ന് തിയറ്ററുകളിലെത്തും.

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

SCROLL FOR NEXT