Film News

പൃഥ്വിക്ക് പിറന്നാളാശംസകളുമായി വിലായത്ത് ബുദ്ധ ടീം ; ഡബിള്‍ മോഹനന്റെ പോസ്റ്റര്‍

പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ജി ആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ നാല്‍പ്പതാം പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിലെ പൃഥ്വിുടെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. തൊട്ടപ്പനിലൂടെ സിനിമാ രംഗത്തെത്തിയ പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഒരു ചന്ദനമരത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കമാണ് സിനിമയുടെ പ്രമേയം . അനു മോഹന്‍ ,ഷമ്മി തിലകന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി. ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ. അന്തരിച്ച സംവിധായകന്‍ സച്ചി ചെയ്യാനിരുന്ന ചിത്രമായിരുന്നു വിലായത്തു ബുദ്ധ. സച്ചിയുടെ മരണത്തിന് ശേഷം സച്ചിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു ജയന്‍ നമ്പ്യാര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

സംഗീത സംവിധാനം -ജേക്സ് ബിജോയ് , ഛായാഗ്രഹണം -അരവിന്ദ് കശ്യപ്, എഡിറ്റര്‍ -ശ്രീജിത്ത് സാരംഗ്, കലാസംവിധാനം -ബഗ്ലന്‍ ,പി .അര്‍ .ഓ - വാഴൂര്‍ ജോസ് , എക്സിക്യൂട്ടീവ് പ്രൊഡ്യാസര്‍ -സംഗീത് സേനന്‍ , മേക്കപ്പ് -മനു മോഹന്‍ .

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

SCROLL FOR NEXT