Film News

കത്തിന് പിന്നാലെ ആഡംബര കാര്‍; 'വിക്രം' വിജയത്തില്‍ ലോകേഷിന് കമല്‍ ഹാസന്റെ സമ്മാനം

വിക്രം സിനിമ ബോക്‌സ് ഓഫീസ് വിജയമായതിന് പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജിന് സമ്മാനവുമായി കമല്‍ ഹാസന്‍. ലെക്‌സസ് എന്ന ആഡംബര കാറാണ് ലോകേഷിന് കമല്‍ ഹാസന്‍ സമ്മാനമായി നല്‍കിയത്. ലോകേഷിന് കമല്‍ കാര്‍ കൈമാറുന്ന ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷമറിയിച്ച് ലോകേഷിന് കമല്‍ ഹാസന്‍ കത്ത് അയച്ചിരുന്നു. ലോകേഷിന് തന്നോടും സിനിമയോടും ഉള്ള അതിരറ്റ സ്‌നേഹം വിക്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഓരോ നാളിലും ഓരോ ഫ്രെയിമിലും താന്‍ അറിഞ്ഞതാണെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു.

ജൂണ്‍ 3നാണ് വിക്രം ലോകപ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ ആഗോള ബോക്‌സ് ഓഫീസില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. നിലവില്‍ 175 കോടിയാണ് വിക്രം ആഗോള തലത്തില്‍ നേടിയത്. തമിഴ്‌നാട്ടിലും ആദ്യ ദിനം ചിത്രം 30 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു.

വിക്രമില്‍ കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് കനകരാജും രത്നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT