Film News

'വിക്രം' ഇനി ഹോട്ട്‌സ്റ്റാറില്‍; സ്ട്രീമിംഗ് ജൂലൈ 8 മുതല്‍

കമല്‍ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് പ്രീമിയര്‍ ചെയ്യുന്നത്. ജൂലൈ 8 മുതല്‍ പ്രീമിയര്‍ ആരംഭിക്കും. ഒടിടി സ്‌പെഷ്യല്‍ ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം.

റിലീസ് ചെയ്ത് 25 ദിവസം പിന്നിട്ടപ്പോഴേക്കും 400 കോടിയാണ് ആഗോള തലത്തില്‍ ചിത്രം നേടിയ ബോക്‌സ് ഓഫീസ് കളക്ഷന്‍. നിലവില്‍ തമിഴ്നാട്ടിലെ ഏറ്റവും വലിയ തിയേറ്റര്‍ കളക്ഷന്‍ നേടിയ ചിത്രമാണ് വിക്രം. ബാഹുബലി സെക്കന്‍ഡ് പ്രദര്‍ശനം പൂര്‍ത്തിയാക്കുന്നത് വരെ നേടി 155 കോടി കളക്ഷന്‍ പിന്നിലാക്കിയാണ് വിക്രം ഈ നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സൂപ്പര്‍താര മൂല്യത്തിനൊത്ത ബോക്‌സ് ഓഫീസ് വിജയമില്ലാത്ത കമല്‍ഹാസന്‍ വിക്രം എന്ന ഒറ്റ ചിത്രത്തിലൂടെ രജനികാന്ത്, വിജയ്, അജിത്ത് എന്നീ ഒന്നാം നിര സൂപ്പതാരങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയായിരുന്നു.

ജൂണ്‍ 3നാണ് വിക്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന റോളിലെത്തിയ ആക്ഷന്‍ എന്റര്‍ടെയിനറാണ് വിക്രം. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ക്യാമറ.

ചെമ്പന്‍ വിനോദ് ജോസും ചിത്രത്തില്‍ പ്രധാന റോളിലത്തിയിരുന്നു. റോളക്‌സ് എന്ന കഥാപാത്രമായി സൂര്യയുടെ കാമിയോ വില്ലന്‍ റോളും സിനിമയെ ബോക്‌സ് ഓഫീസില്‍ തുണച്ചിരുന്നു. വിക്രം ടു, വിക്രം ത്രീ എന്നീ ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT