Film News

#കമൽഹാസൻ232, 'വിക്രം' ടൈറ്റിൽ ടീസർ പുറത്തിറങ്ങി

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനാകുന്ന 'വിക്രം' ടൈറ്റിൽ ടീസർ പുറത്തിറങ്ങി. കമൽ ഹാസന്റെ 66-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് കമൽ ഹാസന്റെ മാസ് ആക്ഷൻ രം​ഗങ്ങളോടുകൂടിയ ടീസർ. ആക്ഷൻ ത്രില്ലറ്‍ ഴോണറിൽ വരുന്ന 'വിക്രം' നടന്റെ 232-ാം ചിത്രമാണ്.

'ഇത് അങ്ങയുടെ പിറന്നാൾ ദിനത്തിൽ ഞങ്ങൾ നൽകുന്ന ഒരു എളിയ സമ്മാനമാണ്. തുടർന്നും ഞങ്ങൾക്ക് പ്രചോദനമാവുക. പിറന്നാൾ ആശംസകൾ.' ടീസർ പങ്കുവെച്ചുകൊണ്ട് സംവിധായൻ ലോകേഷ് ട്വിറ്ററിൽ കുറിച്ചു.

1986 ൽ രാജശേഖർ സംവിധാനം ചെയ്ത ആക്ഷൻ സാഹസിക ചിത്രത്തിന്റെ തലക്കെട്ടും 'വിക്രം' എന്നായിരുന്നു. കമൽ ഹാസൻ, സത്യരാജ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന റീമേക്കാണോ ലോകേഷിന്റെ വിക്രം എന്നതിൻ വ്യക്തതയില്ല. ടീസറിൽ നിന്ന് നായകൻ സീരിയൽ കില്ലറായാണോ എത്തുന്നത് എന്ന സംശയവും ആരാധകരിൽ നിന്ന് ഉയരുന്നുണ്ട്.

അനിരുദ്ധ് രവിചന്ദറാണ് സംഗീതം. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ (ആർ‌കെ‌എഫ്‌ഐ) ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT