Film News

' കണ്ണുകളുടെ മാജിക് '; കമല്‍, ഫഹദ്, സേതുപതി ഷോയില്‍ ട്രെന്‍ഡിങ്ങായി വിക്രം ട്രെയിലര്‍

കമല്‍ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രമിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മാസ് ആക്ഷന്‍ രംഗങ്ങളും സംഭാഷണങ്ങളും നിറഞ്ഞ ട്രെയ്‌ലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാമത് എത്തുകയും ചെയ്തു. കമല്‍ ഹാസന് പുറമെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേയ്ന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ട്രെയ്‌ലറിലെ കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരുടെ കണ്ണുകളുടെ ഷോട്ടുകള്‍ ശ്രദ്ധേയമായിരുന്നു. കണ്ണുകള്‍ കൊണ്ട് അഭിനയിക്കുന്ന മൂന്ന് നടന്‍മാരുടെ ഷോ ആയിരിക്കും വിക്രമെന്നാണ് സാമൂഹ്യമാധ്യമത്തിലെ ചര്‍ച്ചകള്‍. സിനിമയില്‍ മൂവരുടെയും കഥാപാത്രങ്ങള്‍ എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും കമല്‍ ഹാസന് ഒപ്പം നില്‍ക്കുന്ന തരത്തിലുള്ള ശക്തമായ കഥാപാത്രങ്ങള്‍ തന്നെയാണ് ഫഹദിന്റെയും വിജയ് സേതുപതിയുടെയും എന്നതാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്.

അതേസമയം സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്ന ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടിട്ടുണ്ട്. ട്രെയ്‌ലറില്‍ കത്തി എറിയുന്നത് സൂര്യയാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നു. എന്നാല്‍ ചിത്രത്തില്‍ സൂര്യ ഉണ്ടാകുമോ എന്ന് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് കനകരാജും രത്‌നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ചിത്രം ജൂണ്‍ മൂന്നിനാണ് ലോകവ്യാപകമായി തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT