Film News

അക്ഷയ് കുമാറിന്റെ 'സാമ്രാട്ട് പൃഥ്വിരാജി'നെ പിന്നിലാക്കി 'വിക്രം'; ആഗോള ബോക്‌സ് ഓഫീസില്‍ 150 കോടി കടന്നു

ബോളിവുഡ് ചിത്രം 'സാമ്രാട്ട് പൃഥ്വിരാജി'നെ ബോക്്‌സ് ഓഫീസില്‍ പിന്നിലാക്കി കമല്‍ ഹാസന്റെ 'വിക്രം'. രണ്ട് ദിവസം കൊണ്ട് 'വിക്രം' ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ബിലെത്തിയപ്പോള്‍ 'സാമ്രാട്ട് പൃഥ്വിരാജ്' നേടിയത് 23 കോടി മാത്രമാണ്.

അക്ഷയ് കുമാര്‍ നായകനായ 'സാമ്രാട്ട് പൃഥ്വിരാജി'ന് റിലീസിന് പിന്നാലെ സംമിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ജൂണ്‍ 3ന് തന്നെ റിലീസ് ചെയ്ത 'വിക്രം', 'മേജര്‍' എന്നീ ചിത്രങ്ങള്‍ കാരണമായിരിക്കാം ബോക്‌സ് ഓഫീസിലും ചിത്രത്തിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിക്കാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഞായറാഴ്ച്ചത്തെ (ജൂണ്‍ 5) കളക്ഷന്‍ കൂടി നോക്കിയാല്‍ ചിത്രം ഏകദേശം 39 കോടി നേടിയിട്ടുണ്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം 'വിക്രമി'ന്റെ ആഗോള കളക്ഷന്‍ ഞായറാഴ്ച്ചയോട് കൂടി 150 കോടിയായിരിക്കുകയാണ്.

മൂന്നാം ദിവസം ഇന്ത്യയില്‍ നിന്ന് 16 കോടിയാണ് സാമ്രാട്ട് പൃഥ്വിരാജ് കളക്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ വിക്രം തമിഴ്‌നാട്ടിലെ മാത്രം ബോക്‌സ് ഓഫീസ് കളക്ഷന്‍ 70 കോടിക്ക് മുകളിലാണ്. കര്‍ണ്ണാടകയില്‍ നിന്ന് 11.8 കോടിയും മൂന്ന് ദിവസത്തില്‍ വിക്രം നേടി. കൊവിഡിന് ശേഷം കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച തമിഴ് ചിത്രവും വിക്രമാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമില്‍ കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് കനകരാജും രത്നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT