Film News

വിജയ്‌യുടെ 'വാരിസ്'; 300 കോടി ക്ലബ്ബില്‍

ലോകവ്യാപകമായ 300 കോടി കളക്ഷന്‍ നേടി വിജയ് നായകനായ വാരിസ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സാണ് ഇക്കാര്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. 300 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

ഇതോടെ വാരിസ് 300 കോടി ക്ലബ്ബല്‍ എത്തുന്ന വിജയ്‌യുടെ രണ്ടാമത്തെ ചിത്രമായി മാറി. ആദ്യ ചിത്രം അറ്റ്‌ലി സംവിധാനം ചെയ്ത ബിഗിലാണ്. അതോടൊപ്പം തന്നെ വാരിസ് തമിഴ് സിനിമയിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്.

വംശി പൈടിപ്പള്ളിയാണ് വാരിസിന്റെ സംവിധായകന്‍. വിജയ്‌ക്കൊപ്പം ചിത്രത്തില്‍ പ്രകാശ് രാജ്, ശ്യാം, ശരത്ത് കുമാര്‍, യോഗി ബാബു എന്നിവരും ഉണ്ട്. രശ്മിക മന്ദാനയാണ് ചിത്ത്രതിലെ നായിക. തമനാണ് സംഗീത സംവിധാനം. ചിത്രത്തിലെ രഞ്ജിതമേ എന്ന ഗാനം വലിയ ഹിറ്റാിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT