Film News

യൂട്യൂബില്‍ ട്രെന്‍ഡിങ്ങ് തുടര്‍ന്ന് ‘ബിഗില്‍’ ട്രെയിലര്‍; ‘സീറോ’യുടെ റെക്കോര്‍ഡ് മറികടന്നു

THE CUE

‘തെറി’ക്കും ‘മെര്‍സലി’നും ശേഷം വിജയ്യും ആറ്റ്ലിയും വീണ്ടുമൊന്നിക്കുന്ന ചിത്രമായ ‘ബിഗിലി’ന്റെ ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങ് തുടരുന്നു. ഒക്ടോബര്‍ 12ന് റിലീസ് ചെയ്ത ട്രെയിലര്‍ മൂന്ന് ദിവസം കൊണ്ട് തന്നെ 29 മില്യണ്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ ഇന്ത്യന്‍ സിനിമയുടെ ട്രെയിലര്‍ എന്ന റെക്കോര്‍ഡും ബിഗിലിന് തന്നെ.

ഷാരൂഖ് ഖാന്റെ 'സീറോ' സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ ഇതുവരെ നേടിയത് 19 ലക്ഷം ആളുകളായിരുന്നു. ഇതാണ് മൂന്ന് ദിവസം കൊണ്ട് വിജയ് ആരാധകര്‍ മറികടന്നത്. 20 ലക്ഷം ലൈക്കുകള്‍ നേടാനായി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രത്യേക കാമ്പയിനും നടത്തിയിരുന്നു. റിലീസ് ചെയ്ത് 24 മണിക്കൂറില്‍ തന്നെ 10 ലക്ഷം പേര്‍ ട്രെയിലര്‍ യൂട്യൂബില്‍ കണ്ടിരുന്നു.

തമിഴ്‌നാടിലെ തിയ്യേറ്ററുകളില്‍ ട്രെയിലറിന് മാത്രമായി പ്രത്യേക ഷോകള്‍ സംഘടിപ്പിച്ചിരുന്നു. ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കുമെല്ലാമാണ് ട്രെയിലര്‍ ഷോയുടെ ടിക്കറ്റുകള്‍. എങ്കിലും പലരും 30 രൂപയ്ക്ക് മുകളില്‍ പൈസ മുടക്കി ഓണ്‍ലൈനിലൂടെ ആയിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. 2 മണിക്കൂര്‍ 58 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ദീപാവലി റിലീസായി തിയ്യേറ്ററുകളിലെത്തും. ഈ മാസം 17നാണ് ദീപാവലി. 25 നോ 26 നോ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

ഫുട്‌ബോള്‍ പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലാണ് വിജയ് എത്തുന്നതെന്നാണ് സൂചന. യന്‍താരയാണ് ചിത്രത്തിലെ നായിക. ബിഗിലെന്നും മൈക്കിളെന്നുമാണ് വിജയ്യുടെ കഥാപാത്രത്തിന്റെ പേര്. വിവേക്, കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

ബെത്‌ലഹേം കുടുംബ യൂണിറ്റ്; നമ്മളോടൊപ്പം ഇരുന്ന് ചിരിക്കുന്ന, പ്രണയിക്കുന്ന സിനിമ

ജോജുവിനെതിരെ ഉർവശിയുടെ നിയമപോരാട്ടം; 'ആശ' സെൻസറിങ് പൂർത്തിയായി

വൈറലായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയിലെ വേടന്‍ പാടിയ 'പുരട്ച്ചി' തീം സോങ്

SCROLL FOR NEXT