Film News

ചെന്നൈയിൽ എത്തിയ വിജയ് ആദ്യം പോയത് വിവേകിന്റെ വീട്ടിലേക്ക്

ഷൂട്ടിങ്ങിന്റെ തിരക്കിൽ വിദേശത്തായിരുന്ന നടൻ വിജയ് ചെന്നൈയിൽ മടങ്ങിയെത്തിയപ്പോൾ ആദ്യം പോയത് സുഹൃത്തും സഹപ്രവർത്തകനുമായ വിവേകിന്റെ വീട്ടിൽ. കരിയറിന്റെ തുടക്കം മുതൽ വിജ‌യ്ക്കൊപ്പം ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള നടനാണ് വിവേക്. എന്നാൽ വിവേകിന്റെ മരണസമയത്ത് ദളപതി 65 സിനിമയുടെ ചിത്രീകരണത്തിനായി നടൻ വിജയ് ജോർജിയയിൽ ആയിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് വിജയ് വിവേകിന്റെ വസതിയിൽ എത്തിയ വിവരം താരത്തിന്റെ പി ആർ ടീം അറിയിച്ചത് .

വിവേകിന്റെ കുടുംബത്തെ വിജയ് നേരിൽ കണ്ട് ആശ്വസിപ്പിച്ചു. ഇതുവരെ പതിമൂന്നോളം സിനിമകളില്‍ വിവേകും വിജയ്‌യും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ബിഗില്‍ എന്ന സിനിമയിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു വിവേക് മരിച്ചത്. അറുപത് വയസ്സായിരുന്നു. കോവിഡ് ഭീതിയിൽ പോലും തങ്ങളുടെ പ്രിയ താരത്തെ കാണുവാനായി ആരാധകരും സിനിമ സുഹൃത്തുക്കളും വിവേകിന്റെ വീടിനു മുന്നിൽ തടിച്ച് കൂടിയിരുന്നു.

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

SCROLL FOR NEXT