Film News

എന്തുകൊണ്ട് ഇനി വില്ലനായി അഭിനയിക്കില്ല എന്ന് തീരുമാനിച്ചു? വിജയ് സേതുപതിയുടെ മറുപടി ഇതാണ്.

വില്ലൻ വേഷങ്ങൾ ഇനി ചെയ്യില്ല എന്ന തീരുമാനം എടുക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് വിജയ് സേതുപതി. വില്ലൻ റോളുകൾ ചെയ്തുകൊണ്ടിരുന്ന സമയത്ത് ധാരാളം ആളുകൾ അങ്ങനെയുള്ള കഥകളുമായി വന്നു. എല്ലാവരുടെയും കഥ കേൾക്കാൻ സമയം കിട്ടാതെയായി. കഥ ഇഷ്ടമായില്ല എന്ന് പറഞ്ഞാൽ ചില ആളുകൾ ദേഷ്യപ്പെടുകയാണ്. ചെയ്യാൻ താൽപ്പര്യമില്ല എന്ന് പറഞ്ഞാൽ അവരെ ഒഴിവാക്കുകയാണ് എന്ന് ചിലർ കരുതും. അതുകൊണ്ടാണ് മൊത്തത്തിൽ വില്ലൻ വേഷങ്ങൾ ചെയ്യണ്ട എന്ന തീരുമാനമെടുത്തതെന്ന് ക്ലബ് എഫ്എമ്മിനു നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി പറഞ്ഞു.

വിജയ് സേതുപതി പറഞ്ഞത്:

ഒരു സിനിമയുടെ കഥ എപ്പോഴും അതിലെ ഹീറോയുടെ പോയിന്റ് ഓഫ് വ്യൂ വിലാണ് ഉണ്ടാകാറുള്ളത്. ഈ വ്യൂ പോയിന്റിനെ ഹീറോ ജസ്റ്റിഫൈ ചെയ്യേണ്ടതുണ്ട്. എന്റെ ഒരു വേഷം ചെയ്യുമ്പോൾ എന്റേതായ ഒരു ന്യായം ആ കഥാപാത്രത്തിന് ഉണ്ടാകുമല്ലോ. എന്റെ കഥാപത്രത്തെ ഞാനും ജസ്റ്റിഫൈ ചെയ്യുകയാണ്. ഒരു സിനിമയിൽ ഒരാൾ വില്ലനാകുന്നു എന്നത് ഹീറോയ്ക്ക് അയാൾ വില്ലനാണ് എന്നുള്ളതല്ല അർത്ഥമാക്കുന്നത്. ഹീറോയ്ക്ക് ഹീറോയുടെ ന്യായവും വില്ലന് വില്ലന്റെതായ ന്യായവും ഉണ്ടെന്നുള്ളതാണ്. വില്ലന്റെ നിലപാടുകൾക്ക് അനുസരിച്ച് അയാൾ പ്രവർത്തിക്കുമ്പോഴാണ് സിനിമയിൽ ഒരു ബാലൻസ് ഉണ്ടാകുള്ളൂ എന്ന് വിശ്വസിച്ചാണ് അങ്ങനെയുള്ള വേഷങ്ങളിൽ ഞാൻ അഭിനയിക്കുന്നതും. കഥാപാത്രത്തിന് വേണ്ട ജസ്റ്റിഫിക്കേഷൻ മാത്രമാണ് ഞാൻ ചെയ്യുന്നത്. വിക്രമിലെ വില്ലൻ കഥാപാത്രം അങ്ങനെയെല്ലാം ചെയ്യുന്നത് അയാളുടെ കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയാണ് എന്ന രീതിയിലാണ് ഞാൻ ഉൾക്കൊള്ളുന്നത്. അങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ വില്ലന്റെ ആ ന്യായത്തോട് നീതി പുലർത്തുക എന്നതാണ് ശ്രദ്ധിക്കുക.

വില്ലൻ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടിരുന്നപ്പോൾ ഒരുപാട് പേർ അങ്ങനെയുള്ള കഥകൾ പറയാൻ വന്നു. എല്ലാവരിൽ നിന്നും കഥ കേൾക്കാൻ സമയം കിട്ടാതെയായി. അതുകൊണ്ടാണ് വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്നില്ല എന്ന തീരുമാനം പറഞ്ഞത്. കഥ ഇഷ്ടമായില്ല എന്ന് പറഞ്ഞാൽ ചില ആളുകൾ ദേഷ്യപ്പെടുകയാണ്. ചെയ്യാൻ താൽപ്പര്യമില്ല എന്ന് പറഞ്ഞാൽ അവരെ ഒഴിവാക്കുകയാണ് എന്ന് ചിലർ കരുതും. അതുകൊണ്ടാണ് മൊത്തത്തിൽ ഇനി വില്ലൻ വേഷങ്ങൾ ചെയ്യണ്ട എന്ന് തീരുമാനമെടുത്തത്.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT