Film News

ഫോറസ്റ്റ് ഗംപ് റീമേക്കില്‍ ആമിറിനൊപ്പം സേതുപതി ? 

THE CUE

ആറ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കില്‍ ആമിര്‍ ഖാനൊപ്പം വിജയ് സേതുപതിയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫോറസ്റ്റിന്റെ സുഹൃത്തായ ‘ബബ്ബ’ എന്ന കഥാപാത്രമായിട്ടായിരിക്കും സേതുപതി ബോളിവുഡ് അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഹോളിവുഡ് പതിപ്പില്‍ മികേല്‍റ്റി വില്ല്യംസണ്‍ ആണ് ഈ കഥാപാത്രം അവതരിപ്പിച്ചത്. ബോളിവുഡ് പതിപ്പില്‍ ഈ കഥാപാത്രം തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരാളായിട്ടാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നതെന്നാണ് സൂചന. സേതുപതി ഈ കഥാപാത്രം അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല.

'ലാല്‍ സിങ്ങ് ചദ്ദ' എന്നാണ് ബോളിവുഡ് പതിപ്പിന്റെ പേര്. 'ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍' എന്ന ചിത്രം സംവിധാനം ചെയ്ത അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുക. നവംബറില്‍ ഷൂട്ടിങ്ങ് ആരംഭിക്കുന്ന ചിത്രത്തിനായി ശരീരഭാരം 20 കിലോ കുറയ്ക്കുന്നതിനായുള്ള ഡയറ്റിലാണ് ആമിറിപ്പോള്‍. വയാകോം 18 പിക്‌ചേഴ്‌സും ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

നേരത്തെ വിജയ് സേതുപതിയുടെ ഹിറ്റ് ചിത്രമായ വിക്രം വേദയുടെ ബോളിവുഡ് പതിപ്പില്‍ ആമിര്‍ അഭിനയിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴില്‍ വിജയ് സേതുപതി അവതരിപ്പിച്ച കഥാാത്രമായി ആമിറും മാധവന്‍ ചെയ്ത കഥാപാത്രം സെയ്ഫ് അലി ഖാനും കൈകാര്യം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്.

വിന്‍സ്റ്റന്‍ ഗ്രൂമിന്റെ നോവലിനെ ആസ്പദമാക്കി റോബര്‍ട്ട് സെമെന്‍ക്കിസ് സംവിധാനം ചെയ്ത ചിത്രമാണ് ഫോറസ്റ്റ് ഗംപ്. ഹോളിവുഡിലെ എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളായ ഹാങ്ക്സിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്. 1994ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ കോമഡി ഡ്രാമ ആറ് ഓസ്‌കറുകളാണ് വാരിക്കൂട്ടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച അവലംബിത തിരക്കഥ, മികച്ച വിഷ്വല്‍ എഫക്ട്സ്, മികച്ച ഫിലിം എഡിറ്റിങ് എന്നിവയ്ക്കുള്ള അക്കാദമി അവാര്‍ഡുകള്‍ ഫോറസ്റ്റ് ഗംപ് നേടി.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിൽ; 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' പൂജ

അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ തിളക്കവുമായി 'വിക്ടോറിയ' തിയറ്ററുകളിലേക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

SCROLL FOR NEXT