Film News

'ജവാനി'ല്‍ ഷാരൂഖ് ഖാന്റെ വില്ലനാവാന്‍ വിജയ് സേതുപതി?

ഷാരൂഖ് ഖാനെ കേന്ദ്ര കഥാപാത്രമാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനില്‍ വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യം തെലുങ്ക് താരം റാണാ ദഗുബാട്ടിയെയാണ് വില്ലന്‍ വേഷം ചെയ്യാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചത്. എന്നാല്‍ തിരക്കുകള്‍ കാരണം റാണയ്ക്ക് ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചില്ല. ഇപ്പോള്‍ വില്ലന്‍ വേഷത്തിന് വേണ്ടി ജവാന്റെ അണിയറ പ്രവര്‍ത്തകര്‍ വിജയ് സേതുപതിയെ സമീപിച്ചിരിക്കുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗത്തിലും വില്ലന്‍ വേഷം സേതുപതിക്ക് ഓഫര്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിലൊന്നും തന്നെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല. ലോകേഷ് കനകരാജിന്റെ വിക്രം സിനിമയിലെ വിജയ് സേതുപതിയുടെ വില്ലന്‍ കഥാപാത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ഇതിന് മുമ്പും വിജയ് സേതുപതി നിരവധി വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മാമനിതനാണ് വിജയ് സേതുപതിയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ജവാന്റെ ചിത്രീകരണം നിലവില്‍ മുംബൈയില്‍ പുരോഗമിക്കുകയാണ്. നയന്‍താരയുടെ ഭാഗങ്ങളുടെയും ചിത്രീകരണം ഈ ഷെഡ്യൂളില്‍ നടക്കുന്നുണ്ട്. ചിത്രത്തിലെ ഷാരൂഖ് ഖാന്റെ ലുക്ക് അടുത്തിടെ ഒരു ടീസറിലൂടെ പുറത്തുവിട്ടിരുന്നു. ചിത്രം 2023 ജൂണ്‍ 2നാണ് റിലീസ് ചെയ്യുക.

അറ്റ്‌ലി ആദ്യമായി ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ജവാന്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സാനിയ മല്‍ഹോത്രയും ചിത്രത്തിലുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT