Film News

അന്ധാദുനിന് ശേഷം ശ്രീരാം രാഘവന്‍, വിജയ് സേതുപതിയും കത്രീനാ കൈഫും 'മെറി ക്രിസ്മസ്'

ബോളിവുഡിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ ശ്രീറാം രാഘവന്റെ പുതിയ സിനിമയില്‍ വിജയ് സേതുപതിയും കത്രിനാ കൈഫും. 2018ല്‍ പുറത്തുവന്ന അന്ധാദുന്‍ എന്ന ത്രില്ലറിന് ശേഷം ശ്രീറാം സംവിധാനം ചെയ്യുന്ന ചിത്രവുമാണിത്. 'മെറി ക്രിസ്മസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏപ്രിലില്‍ ചിത്രീകരണം തുടങ്ങും.

പുനെ പശ്ചാത്തലമാക്കി ഒരുക്കുന്ന 90 മിനുട്ട് ദൈര്‍ഘ്യമുള്ള ത്രില്ലറാണ് 'മെറി ക്രിസ്മസ്' എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒടിടി ഒറിജിനലായാണ് ശ്രീറാമിന്റെ പുതിയ ചിത്രമെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത മാ നഗരം ഹിന്ദി റീമേക്ക് മുംബൈക്കറിലും വിജയ് സേതുപതിയായിരുന്നു നായകന്‍.

കിഷോര്‍ പാണ്ഡുരംഗ ബേല്‍ക്കര്‍ സംവിധാനം ചെയ്യുന്ന ഗാന്ധി ടോക്‌സ് എന്ന ഹിന്ദി സൈലന്റ് ഫിലിമിലും വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്. ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന 19(1)എ എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി പ്രധാന റോളില്‍ മലയാളത്തിലും അഭിനയിച്ചിരുന്നു.

ഇന്ത്യന്‍ സിനിമയില്‍ മികച്ച ത്രില്ലറുകളൊരുക്കുന്ന ശ്രീറാം രാഘവന്‍ 15 വര്‍ഷത്തെ കരിയറില്‍ അഞ്ച് ചിത്രമാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഏക് ഹസിനാ ദി, ജോണി ഗദ്ദര്‍, ഏജന്റ് വിനോദ്, ബദ്‌ലാപൂര്‍, അന്ധാദുന്‍. മികച്ച ഹിന്ദി ചിത്രത്തിനും അവലംബിത തിരക്കഥയ്ക്കുമുള്ള ദേശീയ അവാര്‍ഡ് അന്ധാദുനിന് ലഭിച്ചിരുന്നു. മലയാളത്തിലും, തമിഴിലും, തെലുങ്കിലും അന്ധാദുന്‍ റീമേക്ക് ചെയ്യുന്നുണ്ട്. മലയാളത്തില്‍ പൃഥ്വിരാജിനെ നായകനാക്കി ഭ്രമം എന്ന പേരില്‍ രവി.കെ.ചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT