Film News

വിജയ് സേതുപതി ഫാന്‍സ് അസോസിയേഷനില്‍ അധികാര തര്‍ക്കം, പ്രസിഡന്റിനെ വെട്ടിക്കൊന്നു

പുതുച്ചേരിയില്‍ വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തി. അധികാര തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. 30കാരനായ ആര്‍ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ബന്ധുവും ഫാന്‍സ് അസോസിയേഷന്‍ അംഗവുമായ രാജശേഖറും സംഘവുമാണ് കൊലയ്ക്ക് പിന്നിലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് അധികാരം കൈമാറണമെന്ന ആവശ്യം മണികണ്ഠന്‍ നിരസിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണായത്. ഫാന്‍സ് അസോസിയേഷന്റെ പുതുച്ചേരി ഘടകത്തില്‍ കുറച്ചുകാലമായി തര്‍ക്കം നിലനിന്നിരുന്നു. മണികണ്ഠന്‍ പ്രസിഡന്റായത് മുന്‍സെക്രട്ടറി കൂടിയായ രാജശേഖറും സംഘവും അഗീകരിച്ചിരുന്നില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തര്‍ക്കം പരിഹരിക്കാന്‍ ഇരുവരുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങു വഴിയായിരുന്നു കൊലപാതകം. ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മണികണ്ഠനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ് ഉച്ചയോടെ മരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ രാജശേഖറിനെയും സംഘത്തെയും കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT