Film News

അംബേദ്കറുടെ ചിത്രം വരച്ച് സ്വാതന്ത്ര്യദിനമാഘോഷിച്ച് ട്രാന്‍സ് കൂട്ടായ്മ ; പിന്തുണയുമായി വിജയ് സേതുപതിയും  

THE CUE

ഭരണഘടനാ ശില്‍പിയായ ഡോ : ബിആര്‍ അംബേദ്കറുടെ ചിത്രം വരച്ചു കൊണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കൂട്ടായ്മയുടെ സ്വാതന്ത്ര്യദിനാഘോഷം. 7000 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള അംബേദ്കറുടെ ചിത്രം വരച്ചുകൊണ്ട് ലോകറെക്കോര്‍ഡ് സ്ഥാപിക്കാനായി നൂറിലധികം ട്രാന്‍സ്‌ജെന്‍ഡേഴ്‌സാണ് ഇന്നലെ ചെന്നൈയില്‍ ഒത്തുചേര്‍ന്നത്.

ചെന്നൈ ഗോപാലപുരത്ത് നടന്ന ചടങ്ങില്‍ നടന്‍ വിജയ് സേതുപതിയായിരുന്നു മുഖ്യാതിഥി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം ചിത്രം വരയ്ക്കുവാനും സേതുപതിയുണ്ടായിരുന്നു. തുല്യതയ്ക്ക വേണ്ടി ശബ്ദമുയര്‍ത്തിയ ആദ്യ സ്വാതന്ത്ര്യ സമര സേനാനി അംബേദ്കറായിരുന്നുവെന്നും അതുകൊണ്ടാണ് അംബേദ്കറിന്റെ ചിത്രം വരയ്ക്കാനായി തെരഞ്ഞെടുത്തതെന്ന് സംഘാടകര്‍ പറഞ്ഞു. ചടങ്ങില്‍ പിന്തുണ നല്‍കിയ വിജയ് സേതുപതിയോടെ സംഘാടകര്‍ നന്ദി രേഖപ്പെടുത്തി.

നേരത്തെ ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ‘സൂപ്പര്‍ഡീലക്‌സ്’ എന്ന ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡറായിട്ടായിരുന്നു സേതുപതി വേഷമിട്ടത്. ചിത്രത്തിലെ ശില്‍പ എന്ന കഥാപാത്രം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മോശമായി ചിത്രീകരിച്ചുവെന്ന് ആദ്യം ആരോപണമുണ്ടായിരുന്നു.

ചിത്രത്തിലെ പ്രകടനത്തിന് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബര്‍ണില്‍ സേതുപതിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT