Film News

'ഇത് മോശം മാതൃകയാണ്, ഇനിമുതല്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കും'; പിറന്നാള്‍ ആഘോഷം വിവാദമായതോടെ ക്ഷമ ചോദിച്ച് വിജയ് സേതുപതി

പിറന്നാള്‍ ആഘോഷം വിവാദമായതിന് പിന്നാലെ ക്ഷമ ചോദിച്ച് നടന്‍ വിജയ് സേതുപതി. വാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചതായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും, മോശം മാതൃകയാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്നും നടന്‍ പറഞ്ഞു.

വിജയ് സേതുപതി വാള്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പൊന്‍ റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ളതായിരുന്നു ചിത്രങ്ങള്‍.

'പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദിപറയുന്നു. പൊന്‍ റാം സാറിന്റെ പുതിയ ചിത്രത്തിലാണ് ഞാന്‍ അടുത്തതായി അഭിനയിക്കാനൊരുങ്ങുന്നത്. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്ന പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ചര്‍ച്ചയായിരുന്നു. വാള്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്നതായിരുന്നു ആ ചിത്രങ്ങള്‍. ഈ സിനിമയില്‍ വാള്‍ ഒരു പ്രധാനഘടകമാണ്. അതുകൊണ്ടാണ് ആ വാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചത്. ഇതൊരു തെറ്റായ മാതൃകയാണ്. ഇനി ഇത്തരം കാര്യങ്ങളില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുമെന്ന് നിങ്ങളെ അറിയിക്കുകയാണ്. ഈ സംഭവം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു, വിജയ് സേതുപതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Vijay Sethpathi Apologize For Using Sword To Cut Birthday Cake

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT